Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് KSRTC AC ബസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ കെഎസ്ആർടിസി സൗകര്യമൊരുക്കുന്നു. 2026–27 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് എസി ബസ് സർവീസുകൾ ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോണാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് പ്രഖ്യാപനം. കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30നാണ് പമ്പയിലേക്കുള്ള ബസ് പുറപ്പെടുക. പമ്പയിൽ നിന്ന് വൈകിട്ട് ഏഴിന് തിരുവനന്തപുരത്തേക്ക് മടക്ക സർവീസും ഉണ്ടാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30ന് പമ്പയിലേക്ക് ബസ് സർവീസ് ആരംഭിക്കും. ഇവിടേക്കുള്ള മടക്ക സർവീസും പമ്പയിൽ നിന്ന് വൈകിട്ട് ഏഴിനായിരിക്കും.

വിമാനമാർഗം എത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാനും വിരിവെക്കാനും രണ്ട് വിമാനത്താവളങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റിലൂടെയും വിമാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിലൂടെയും ബസ് ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നവർക്ക് ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും.

വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ലിങ്കും ലഭ്യമാക്കും. കൂടാതെ, ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കാനും ധാരണയായിട്ടുണ്ട്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താനും ദർശനത്തിന് ശേഷം മടങ്ങാനും കൂടുതൽ സൗകര്യമാകും. തീർത്ഥാടന കാലത്തെ യാത്രാക്ലേശം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix