ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് KSRTC AC ബസ്
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ കെഎസ്ആർടിസി സൗകര്യമൊരുക്കുന്നു. 2026–27 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് എസി ബസ് സർവീസുകൾ ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോണാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് പ്രഖ്യാപനം. കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് […]
Read more