Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി വോൾവോ

തിരുവനന്തപുരം: വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കേരളത്തിന്റെ കെഎസ്ആർടിസി വോൾവോ ബസ്. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെറും 505 രൂപയാണ് യാത്രാനിരക്ക്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചേരാം എന്നതും ബസിന്റെ പ്രധാന പ്രത്യേകതയാണ്. സുഖകരമായ സീറ്റുകളും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ബസിന്റെ വീഡിയോ വ്യവസായി ഹർഷ് ഗോയങ്ക സെപ്റ്റംബർ 11ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് കെഎസ്ആർടിസി വോൾവോ സർവീസ് […]
Read more

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. മദ്രസയിലെ ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാം; പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ആർടിസിയിൽ ബസ് സ്പോൺസർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അവസരമൊരുക്കി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കാനും കാലാവധി പൂർത്തിയായ ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാം. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും കെഎസ്ആർടിസി പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ […]
Read more

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം– തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അതിക്രമം സഹിക്കാനാകാതെ വന്നതോടെ യുവതി തന്ത്രപരമായി സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് വിവരം ബസ് കണ്ടക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം […]
Read more

കോഴിക്കോട് ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി

കോഴിക്കോട്: ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ് ഓടിച്ചതായി പരാതി. കോഴിക്കോട് ബൈപ്പാസിൽ ഏകദേശം ആറ് കിലോമീറ്ററോളം ദൂരം ബസ് തെറ്റായ ദിശയിൽ സർവീസ് നടത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. രാമനാട്ടുകരയ്ക്ക് സമീപമുള്ള മേൽപ്പാലത്തിലൂടെയാണ് യാത്രക്കാരുമായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് തെറ്റായ ദിശയിൽ സഞ്ചരിച്ചത്. സംഭവത്തിൽ നിയമലംഘനം സ്ഥിരീകരിച്ചാൽ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും വകുപ്പ് […]
Read more

ഓണത്തിന് കോളടിച്ച് KSRTC; ഒറ്റ ദിവസം കൊണ്ട് വാരിയത് 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനമായി 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്. ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി നടത്തിയത്. അത് ​ഗുണകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ […]
Read more

സ്വകാര്യ ബസ് പ്രതിസന്ധി; പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിച്ച വിദഗ്ധ സമിതി നാളെ സർക്കാരിന് റിപ്പോർട്ട് നൽകും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുമെന്നാണ് വിവരം. പദ്ധതി നടപ്പാക്കിയതിന് ശേഷം ഇതുവരെ ഏകദേശം 120 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായെന്നാണ് ബസ് ഉടമകളുടെ സംഘടനകൾ പറയുന്നത്. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് […]
Read more

ഓണക്കാലത്ത് കോളടിച്ച് KSRTC; ചതയ ദിനത്തിൽ മാത്രം 8 കോടി കളക്ഷൻ

തിരുവനന്തപുരം: ഓണക്കാലത്തെ അധിക സർവീസുകളിലൂടെ KSRTCKDKD വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്. ചതയം ദിനമായ വെള്ളിയാഴ്‌ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷന് സാധിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനവാണ് […]
Read more

ആകാശത്ത് മാത്രമല്ല, ഇനി റോഡിലും പറക്കാം; സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം–എറണാകുളം റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോൾവോ സർവീസ് ആരംഭിച്ചു. രാവിലെ 5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം, ആലപ്പുഴ, ഹൈക്കോടതി വഴി രാവിലെ 9.45ഓടെ എറണാകുളത്ത് എത്തും. വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് മടങ്ങുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. തിങ്കൾ മുതൽ വെള്ളി വരെയാണ് നിലവിൽ സർവീസ്. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. 39 റിക്ലൈനർ സീറ്റുകളുള്ള ബസിൽ കാലുകൾ നീട്ടിവെക്കാനുള്ള സൗകര്യവുമുണ്ട്. ഓരോ സീറ്റിനും […]
Read more

തിരുവനന്തപുരം– എറണാകുളം എക്‌സിക്യുട്ടീവ് ക്ലാസ് ബസ് വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതൽ സർവീസ് നടത്തും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4 മണിക്കൂർ 15 മിനിറ്റാണ് യാത്രാസമയം. എറണാകുളത്തുനിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന് പിന്നാലെയാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ വന്ദേഭാരതിലെ ചെയർകാർ ടിക്കറ്റ് നിരക്ക് 690 രൂപയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix