Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനിയിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം; വ്യാപക പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി ബസിൽ നിന്ന് മോഷണം പോയത്.

ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടമായത്. ബസിൽ തിരക്കേറിയ സമയത്ത് സ്ത്രീ യാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മൊബൈൽ ഫോണുകൾ നഷ്ടമായ ബസുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി.

തിരക്കിനിടെ ബാഗ് പിടിച്ചുതരാമെന്ന് പറഞ്ഞ് സീറ്റിലിരിക്കുന്ന പരിചയമില്ലാത്തവർ കൈ നീട്ടിയാലും ബാഗ് കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും യാത്രയ്ക്കിടെ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

ബസുകളിൽ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix