Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PriyadarshiniBus

‘ഒളിച്ചു കളിച്ച്’ പ്രിയദർശിനി; പുറപ്പെടുന്നതിന് മുൻപ് ബോർഡ്, വലഞ്ഞ് യാത്രക്കാർ

കൊച്ചി: സ്ഥലപ്പേര് രേഖപ്പെടുത്തിയ ബോർഡില്ലാതെ സർവീസിനൊരുങ്ങുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു. എറണാകുളം ബോട്ട് ജെട്ടിയിലെ കെഎസ്ആർടിസി സ്റ്റാൻഡിലാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ സ്ഥിതി. വൈകിട്ട് ജോലി കഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവരാണ് ബസുകളുടെ ലക്ഷ്യസ്ഥാനം തിരിച്ചറിയാനാകാതെ വലയുന്നത്. ബസുകളിൽ ബോർഡ് സ്ഥാപിക്കാത്തതിനാൽ ഏത് സ്ഥലത്തേക്കുള്ള സർവീസാണെന്ന് യാത്രക്കാർക്ക് മനസ്സിലാക്കാനാകുന്നില്ല. വിവരം ചോദിച്ചറിയാൻ ശ്രമിക്കുമ്പോൾ ഡ്രൈവറെയോ കണ്ടക്ടറെയോ സമീപത്ത് കണ്ടെത്താനാകാത്ത സാഹചര്യവുമുണ്ടെന്നാണ് പരാതി. ബസ് പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് പലപ്പോഴും ബോർഡ് സ്ഥാപിക്കുന്നത്. ഇതോടെ ലക്ഷ്യസ്ഥാനം മനസ്സിലാക്കുന്ന […]
Read more

പ്രിയദർശിനിയിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം; വ്യാപക പരാതി

കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി ബസിൽ നിന്ന് മോഷണം പോയത്. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടമായത്. ബസിൽ തിരക്കേറിയ സമയത്ത് സ്ത്രീ യാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ നഷ്ടമായ ബസുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും […]
Read more

പ്രിയദര്‍ശിനി ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുവായൂർ–എറണാകുളം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറഞ്ഞെന്നാണ് പരാതി. തുടർന്ന് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തുകയും ചെയ്തെന്നാണ് ആരോപണം. ചില യാത്രക്കാരും കണ്ടക്ടർ […]
Read more

സി.പി. ജോണിനെ തള്ളി കെ. മുരളീധരൻ; ‘യാത്ര സൗജന്യമല്ല, അവകാശം’

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ബസിലെ സൗജന്യ യാത്ര സർക്കാർ നൽകുന്ന അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളെ വരാന്തയിൽ കിടത്തി ചികിത്സിക്കുന്ന സാഹചര്യം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്നും, ചികിത്സ ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. രണ്ട് മെഡിക്കൽ കോളേജുകളിൽ നിലത്ത് കിടത്തുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയെന്നും അടുത്ത ഘട്ടമായി തൃശൂർ മെഡിക്കൽ കോളേജിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബസിന് […]
Read more

സി.പി. ജോണിന്റെ പരാമർശം അപലപനീയം; മാപ്പ് പറയണമെന്ന് ആനി രാജ

ന്യൂഡൽഹി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശത്തിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. സ്ത്രീകൾ ബസുകളിൽ തള്ളിക്കയറുകയാണെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. സ്ത്രീകൾ കൂടുതലായി പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഇത്തരം നിലപാടുകൾ ഉണ്ടായതെന്ന് ആനി രാജ വിമർശിച്ചു. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും, ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുക സർക്കാരുകളുടെ […]
Read more

താന്‍ നടത്തിയത് സ്വയം വിമര്‍ശനം; അധിക്ഷേപ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെയും കുടുംബിനികളുടെയും യാഥാർഥ്യങ്ങൾ രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ വേണ്ടത്ര മനസ്സിലാക്കിയില്ലെന്ന സ്വയംവിമർശനമാണ് താൻ നടത്തിയതെന്നും, അതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ പൊതുഗതാഗത രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആ പ്രശ്നം തിരിച്ചറിഞ്ഞ് പദ്ധതി മുന്നോട്ടുവെച്ചത് രാഹുൽ ഗാന്ധിയാണെന്നും, അതിനെ അഭിനന്ദിക്കുക മാത്രമാണ് […]
Read more

പ്രിയദർശിനി ബസിൽ മോഷണം; 2 ബസുകളിൽ സ്വർണമാല കവർന്നു

മലപ്പുറം: പ്രിയദർശിനി ബസുകളിൽ യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും പെരിന്തൽമണ്ണ–കോഴിക്കോട് റൂട്ടിലോടുന്ന മറ്റൊരു ബസിൽ നിന്നുമാണ് സ്വർണമാലകൾ നഷ്ടമായത്. കോഴിക്കോട്–പാലക്കാട് റൂട്ടിലെ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ 2 പവൻ സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിയുടെ 3 പവൻ തൂക്കമുള്ള താലിമാലയുമാണ് മോഷണം പോയത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയം. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ബസുകളിൽ പരിശോധന നടത്തിയെങ്കിലും മോഷണം പോയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix