തിരുവനന്തപുരം: എട്ടുവയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അയൽവാസിയായ 75കാരനെ വീട്ടിൽ കയറി ആക്രമിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് വയോധികനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്ന് അമ്മയും സഹോദരനും ചേർന്ന് അയൽവാസിയുടെ വീട്ടിലെത്തി ആക്രക്കുകയായിരുന്നു.
സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.




