Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓടുന്ന ട്രെയിനിനടിയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി ആർപിഎസ്എഫ് ഉദ്യോഗസ്ഥർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജങ്ഷനിൽ ഓടിത്തുടങ്ങിയ പ്രയാഗ്‌രാജ് എക്സ്പ്രസിനടിയിലേക്ക് വീണ യുവതിയെ ആർ.പി.എസ്.എഫ്. ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ട്രെയിൻ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പ്ലാറ്റ്ഫോം ഒന്നിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാലൻസ് തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്ക് വീഴുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആർപിഎസ്എഫ് രണ്ടാം ബറ്റാലിയനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ ഹരിത്വാൾ, കോൺസ്റ്റബിൾമാരായ പ്രവേശ് കുമാർ, ബസന്ത് എന്നിവർ ഉടൻ സ്ഥലത്തെത്തി.

അപകടം കണ്ട യാത്രക്കാർ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. തുടർന്ന് ഉദ്യോഗസ്ഥർ ട്രെയിനിനടിയിൽ കുടുങ്ങിയ യുവതിയെ സുരക്ഷിതമായി പുറത്തെടുത്തു. അപകടം നടന്നതിന് ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ യുവതിയെ രക്ഷിക്കാനായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix