പ്രിയദർശിനിയിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം; വ്യാപക പരാതി
കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി ബസിൽ നിന്ന് മോഷണം പോയത്. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടമായത്. ബസിൽ തിരക്കേറിയ സമയത്ത് സ്ത്രീ യാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ നഷ്ടമായ ബസുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും […]
Read more