Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

പ്രിയദർശിനി സൗജന്യ യാത്രാ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സി പി ജോൺ

കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ സംസാരിച്ചത് സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്റെ പരാമർശത്തെക്കുറിച്ച് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ ഉണ്ടെന്നും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും സി.പി. ജോൺ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്ന് […]
Read more

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും: സിപി ജോൺ

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തിരക്കിട്ട് കയറുന്നതിനെക്കുറിച്ചുള്ള ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശം. പാലക്കാട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. പണം കുറവുള്ള കെഎസ്ആർടിസി ബസുകളിൽ ആളുകൾ തിരക്കിട്ട് കയറുന്നുണ്ടെന്നും, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്കൂളുകൾക്ക് പണം നൽകുന്നവർ പോലും കുറഞ്ഞ ചെലവിലുള്ള ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്നും, ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. […]
Read more

നെൻമാറയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
Read more

താമരശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; 2 പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അടിവാരം സ്വദേശികളായ ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടവുമായി […]
Read more

സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

തിരുവനന്തപുരം: സേവനം മോശമാണെന്ന വ്യാപക പരാതിയെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. സർവീസിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ആന്ധ്ര ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനോട് സേവനം അവസാനിപ്പിക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. കുറിയർ കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്തതും വരുമാനത്തിൽ ഇടിവുണ്ടായതുമാണ് സ്വകാര്യ ഏജൻസിയെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് കെഎസ്ആർടിസി അറിയിച്ചു. ജൂലൈ 29 മുതൽ പുതിയ ബുക്കിങ് സ്വീകരിക്കേണ്ടതില്ലെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി നേരിട്ട് കുറിയർ സർവീസ് നടത്തിയിരുന്ന സമയത്ത് […]
Read more

കെഎസ്ആർടിസിക്ക് 1,900 പുതിയ ബസുകൾ വേണം; സർക്കാരിന് കത്തയച്ച് സിഎംഡി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ബസ് ക്ഷാമം പരിഹരിക്കാൻ 1,900 പുതിയ ബസുകൾ അടിയന്തരമായി വാങ്ങണമെന്ന് ആവശ്യപ്പെട്ട് സിഎംഡി സർക്കാരിന് കത്തയച്ചു. ബസ് വാങ്ങുന്നതിനായി 1,400 കോടി രൂപയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജർമ്മൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയും മറ്റ് അന്താരാഷ്ട്ര ഏജൻസികളായ എഐഐബി, എഡിബി എന്നിവ വഴിയും വായ്പ ലഭ്യമാക്കാനാണ് നീക്കം. 1,000 കോടി രൂപ ചെലവിൽ 2,300 പുതിയ ഡീസൽ ബസുകളും 400 കോടി രൂപ ചെലവിൽ 200 ഇലക്ട്രിക് […]
Read more

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ല: കെഎസ്ആർടിസി

തിരുവനന്തപുരം: കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാരണം പുതിയ കാർഡുകളുടെ വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ പുതിയ കാർഡുകളുടെ വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സാധുവായ കാർഡുകൾ ഉപയോഗിച്ച് കാൻസർ രോഗികൾക്ക് സൗജന്യ യാത്ര തുടരാമെന്നും കെഎസ്ആർടിസി അറിയിച്ചു. സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് […]
Read more

പ്രിയദർശിനിക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി കെഎസ്ആർടിസി അറിയിച്ചു. സംഭവത്തിൽ ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർന്നതായും പറയുന്നു. സംഭവത്തെ തുടർന്ന് വൈക്കം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവറുടെ […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം സ്വദേശി പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയുടെ സ്വദേശമായ കരുവാറ്റ […]
Read more

പ്രിയദര്‍ശിനി; KSRTCക്ക് പ്രതിമാസം 75 കോടിയുടെ നഷ്ട്ടം

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വൻ ജനപിന്തുണ ലഭിച്ചെങ്കിലും കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ. പദ്ധതിയുടെ ഭാഗമായി ഇതുവരെ 75 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. പ്രതിദിനം ശരാശരി 2.5 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പദ്ധതി നടപ്പാക്കിയതോടെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായി. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രയുടെ പ്രയോജനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix