Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

പൊന്മുടി കെഎസ്ആർടിസി ബസിൽ വൻതിരക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പൊന്മുടിയിലെ ഹെയർപിൻ വളവുകളിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. അമിതമായ തിരക്ക് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിന് ആറാം വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. ഡ്രൈവർ ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത്. 35 സീറ്റുകൾ മാത്രമുള്ള ബസിൽ 80ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നതായി പറയുന്നു. പൊന്മുടി റൂട്ടിലെ കുത്തനെയുള്ള വളവുകളും വനപാതയുമാണ് അപകട സാധ്യത […]
Read more

വാമനപുരത്ത് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് എം.സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഈ സമയം ഇതേ ദിശയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കാർ രണ്ടാമത്തെ ബസിന്റെ പിന്നിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. കാറിലും ബസുകളിലുമായി ഉണ്ടായിരുന്ന അഞ്ച് […]
Read more

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; ആശങ്കയില്‍ ജീവനക്കാര്‍

കണ്ണൂർ: കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ആശങ്കയിൽ. ജൂൺ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. നേരത്തെ രണ്ട് ഘട്ടങ്ങളിലായാണ് ബദൽ ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. മാസത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗഡുവും പിന്നീട് ബാക്കി തുകയും നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ശമ്പളം വൈകിയിരിക്കുകയാണ്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ഏകദേശം 3000 ബദൽ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം തടഞ്ഞുവച്ചതാണോ […]
Read more

പ്രിയദർശിനി പദ്ദതി; ‘ജോലിഭാരവും ജോലിസമയവും വര്‍ധിച്ചു’; ജീവനക്കാർ

കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ ജോലിഭാരം ഗണ്യമായി വർധിച്ചതായി ജീവനക്കാർ. സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്ന് ബസുകൾ അതിരൂക്ഷമായി തിരക്കിലാകുന്ന സാഹചര്യമാണെന്നും ജീവനക്കാർ പറയുന്നു. വിഷയത്തിൽ സിഐടിയു ശക്തമായ ആശങ്ക രേഖപ്പെടുത്തി. ഓർഡിനറി ബസുകളുടെ റണ്ണിംഗ് ടൈം 15 മുതൽ 30 മിനിറ്റ് വരെ വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് ഒന്നര ദിവസത്തെ ഡ്യൂട്ടി സമ്മർദ്ദം നേരിടേണ്ടിവരുന്ന സാഹചര്യമാമാണെന്ന് കെഎസ്ആർടിഇഎ സിഐടിയു സംസ്ഥാന വൈസ് […]
Read more

കേരളത്തിലെ പ്രൈവറ്റ് ബസുകൾ ഇല്ലാതാവുമോ? അവരും ജീവിക്കണ്ടേ?

സ്ത്രീശാക്തീകരണത്തിനൊപ്പം പൊതുഗതാഗതത്തിന്റെ പ്രസക്തി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാർ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര പദ്ധതിയായ ‘പ്രിയദർശിനി’ ആരംഭിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോൾ പൊതുസമൂഹത്തിൽ പദ്ധതിക്ക് നല്ല സ്വീകാര്യതയുമാണ്. സ്ത്രീയാത്രക്കാരിൽ മുപ്പതുശതമാനം വർധനയുണ്ടായതായും കെ.എസ്.ആർ.ടി.സി.യുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വടക്കൻകേരളത്തിൽ കൂടുതൽ ബസുകൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സമൂഹം പ്രിയദർശിനിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇന്ധനവില വർധനവും, പ്രിയദർശിനിയും വിജയം കാണുമ്പോൾ മറ്റൊരുവശത്ത് ആശങ്ക ഉയരുകയാണ്. രണ്ടിനുമിടയിൽ തകർച്ചയുടെ നെല്ലിപ്പടിയിലേക്കാണ് സ്വകാര്യ ബസുകളുടെ […]
Read more

യാത്രക്കാരോട് മോശമായി പെരുമാറി; മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി സിഎംഡിയുടെ നിർദേശപ്രകാരമാണ് നടപടി. ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ബസുകളുടെ സമയം ചോദിച്ച യാത്രക്കാർക്ക് മറുപടി നൽകാതെ ജീവനക്കാർ അവഗണിച്ചുവെന്നാണ് പരാതി. ആവർത്തിച്ച് ചോദിച്ചപ്പോഴാണ് “ബസ് വരുമ്പോഴേ അറിയാൻ കഴിയൂ” എന്ന് പറഞ്ഞ് യാത്രക്കാരോട് തട്ടിക്കയറിയതായും പരാതിയിൽ പറയുന്നു. ഡ്യൂട്ടി സമയത്ത് യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുപകരം ജീവനക്കാർ മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും പരാതിയിൽ ആരോപണമുണ്ട്. […]
Read more

ഹെെദരാബാദിലേക്ക് ഒരു കെഎസ്ആര്‍ടിസി യാത്ര; സമ്പൂര്‍ണ്ണ പാക്കേജ് പുറത്തിറക്കി

കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറക്കി. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള വിവിധ യാത്രാ പാക്കേജുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹൈദരാബാദ് യാത്രയാണ് പ്രധാന ആകർഷണം. എസി ബസുകളിലായാണ് ഹൈദരാബാദ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പ്രീമിയം ടൂർ പാക്കേജാണിത്. കേരളത്തിനകത്തെ തീർഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, മമ്മിയൂർ, […]
Read more

കെഎസ്ആര്‍ടിസിയുടെ ടയർ ഊരിത്തെറിച്ചു; വയോധികൻ്റെ തലയ്ക്ക് പരിക്ക്

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് വയോധികന് പരിക്ക്. അരൂക്കുറ്റിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിന്നിരുന്ന ഉദയപ്പൻ വട്ടത്തറയ്ക്കാണ് ടയർ തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ടയർ ഊരിത്തെറിച്ചതോടെ ബസ് സമീപത്തെ ശ്രീ അയ്യപ്പ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ച് […]
Read more

പ്രിയദർശിനി പദ്ധതി; KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്ക് 600 കോടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തി. നിയമസഭയിൽ വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ ഈ പദ്ധതിയെ പരാമർശിച്ചിരുന്നു. കൂടാതെ ആശാ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു. വാർഷിക പദ്ധതി അടങ്കൽ ഇത്തവണ കുറച്ചിട്ടുണ്ട്. 30,370 കോടി രൂപയായാണ് വാർഷിക പദ്ധതി അടങ്കൽ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ […]
Read more

KSRTC യിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഹിറ്റാകുമ്പോൾ ഫ്‌ളോപ്പായ പ്രിയദർശനി ട്രാവൽസും കേരളത്തിലുണ്ട്

മാനന്തവാടി: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് ജില്ലയിലെ പ്രിയദർശിനി ബസുകൾ പ്രതിസന്ധിയിലായി. പട്ടികജാതി-വർഗ മോട്ടോർ ട്രാൻസ്‌പോർട്ട് സഹകരണസംഘത്തിന്റെ കീഴിലുള്ള ഈ ബസുകളുടെ പ്രവർത്തനമാണ് പ്രധാനമായും ബാധിക്കപ്പെട്ടത്. മുൻകാലത്ത് മാനന്തവാടി–സുൽത്താൻ ബത്തേരി റൂട്ടിൽ ആധിപത്യം പുലർത്തിയിരുന്ന പ്രിയദർശിനി ബസുകൾ പിന്നീട് കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും മത്സരത്താൽ തളർന്നു. ഒൻപത് ബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ മൂന്ന് ബസുകളായി ചുരുങ്ങിയിരിക്കുകയാണ്. മാനന്തവാടി–കോഴിക്കോട്, മാനന്തവാടി–സുൽത്താൻ ബത്തേരി, മാനന്തവാടി–വാളാട് റൂട്ടുകളിലാണ് ഇപ്പോഴത്തെ സർവീസുകൾ നടക്കുന്നത്. നേരത്തെ ആരംഭിച്ച തിരുവനന്തപുരം ടൂറിസ്റ്റ് സർവീസുകളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix