Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാനന്തവാടിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനന്തവാടി: വയനാട് മാനന്തവാടി പായോട് മഴയത്ത് റോഡിൽ തെന്നിമാറിയ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല.

വ്യാഴാഴ്ച രാവിലെ 9.25 ഓടെയാണ് അപകടം ഉണ്ടായത്. വളവിൽ ഒരു ഇരുചക്ര വാഹനത്തെ മറികടന്ന് എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ച് നിർത്തുകയായിരുന്നു. ഇതിനിടെ മഴ കാരണം റോഡിൽ തെന്നിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

മാനന്തവാടിയിൽ നിന്ന് കൽപറ്റയിലേക്ക് പോകുകയായിരുന്ന യെസ് ടീ ടീ ബസ്, നിരവിൽപുഴയിൽ നിന്ന് മാനന്തവാടിയിലേക്ക് വന്ന കാഞ്ഞായീസ് ബസ്, മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ യെസ് ടീ ടീ ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. കെഎസ്ആർടിസി ബസിന്റെ ഒരു വശത്തും കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും റോഡുപണിയിലെ അപാകതയാണ് ഇതിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer