Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് എം വി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കുടുംബത്തെ സന്ദര്‍ശിച്ചത്.

ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷിജിന്റെ ഭാര്യയും കുടുംബവും അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇത്രയും ദിവസമായിട്ടും ഷിജിനേട്ടനെ കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് ഭാര്യ കരയുന്നത്. എല്ലാവരും ചേര്‍ന്ന് ഭര്‍ത്താവിനെ തിരിച്ചെത്തിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടക്കാത്തതിന്റെ ദുരന്തമാണ് ആ വീട്ടില്‍ കാണുന്നത്,” എം വി ഗോവിന്ദന്‍ പറഞ്ഞു.

ഷിജിന്റെ കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല് വയസുകാരനായ ഹൃദ്രോഗിയായ കുട്ടിയുള്ള കുടുംബമാണ് ഇതെന്നും, ഇത്തരം ദുരിതബാധിത കുടുംബങ്ങള്‍ക്കായി പ്രത്യേക സഹായ പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തകാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്‍, സമാനമായ രീതിയില്‍ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ കുടുംബത്തിന്റെയും അവസ്ഥ സമാനമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത് അവരുടെ വേദനയില്‍ നിന്നുണ്ടായ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

അതേസമയം, ജോണിന്റെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെയും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും, ദുരിതത്തിലായ കുടുംബത്തിന്റെ വേദന മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer