Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MV Govindan

ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം; പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ ശ്രമമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇഡി നല്‍കിയ കത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേയും ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതോടെ, പാർട്ടി പിണറായിക്കും മുഹമ്മദ് റിയാസും രാഷ്ട്രീയ കവചം ഒരുക്കുമെന്ന സൂചനയാണ് എംവി ​ഗോവിന്ദൻ നൽകുന്നത്.
Read more

പിണറായി പറഞ്ഞത് ശരി, പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും […]
Read more

ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷിജിന്റെ ഭാര്യയും കുടുംബവും അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. “ഇത്രയും ദിവസമായിട്ടും ഷിജിനേട്ടനെ കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് ഭാര്യ കരയുന്നത്. എല്ലാവരും ചേര്‍ന്ന് […]
Read more

പാർട്ടിയിൽ സമഗ്ര മാറ്റം ലക്ഷ്യം; ‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നമെന്ന്’ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറുമെന്നത് ചിലരുടെ ആഗ്രഹവും സ്വപ്നവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ഒരാൾ മാറുന്നതുകൊണ്ടല്ല മാറ്റം ഉണ്ടാകുന്നത്, എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നത്,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടില്ലെന്ന തന്റെ ആദ്യ പ്രതികരണത്തിലും അദ്ദേഹം വിശദീകരണം നൽകി. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം […]
Read more

പിണറായിയെ പഴിച്ചിട്ട് സിപിഎമ്മിന് എന്ത് ഗുണം; അതൃപ്‌തി മാറാതെ നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സിപിഎമ്മിനുള്ളിൽ വിവിധ തരത്തിലുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ പാർട്ടിയിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രവർത്തനങ്ങളെ വിലയിരുത്തുകയും വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പാർട്ടിയുടെ ഐക്യവും ശക്തമായ നേതൃത്വവും സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കേരളത്തിന്റെ വികസനത്തിനും ഭരണനേട്ടങ്ങൾക്കും നേതൃത്വം നൽകിയ പിണറായി വിജയന്റെ പങ്ക് ഈ സാഹചര്യത്തിൽ കാണാതെ പോകുകയാണ് ഇപ്പോൾ സിപിഎമ്മിനുള്ളിൽ തന്നെ ഉള്ള നേതാക്കന്മാർ. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ […]
Read more

വീര്യം കുറഞ്ഞ മദ്യം; എംവി ​ഗോവിന്ദന്റെ പങ്ക് എന്താണ്? ആര് പറയുന്നത് ജനം വിശ്വസിക്കണം? പഴയ കുപ്പിയും പുതിയ വീഞ്ഞുമായി നാടകം തുടരുന്നു

ബക്കാഡി ഇടപാടിൽ രണ്ട് ദിവസം വിഡി സതീശൻ മാത്രമായിരുന്നു ചർച്ചകളിൽ കേന്ദ്രബിന്ദു. എന്നാൽ പിന്നീട് സഭയിൽ അദ്ദേഹം മറുപടി നൽകിയതിന് പിന്നാലെ കാര്യങ്ങളിൽ ചെറിയ ഇളക്കങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്. മുൻ ഇടത് സർക്കാരുകളിലേക്കും അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം പാർട്ടി സെക്രട്ടറിയുമായ എംവി ​ഗോവിന്ദനിലേക്കുമാണ് മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിനു രേഖ പുറത്ത് വന്നതോടെയാണ് കാറ്റ് ചെറുതായി […]
Read more

ബക്കാർഡി എൽഡിഎഫ് സർക്കാരിന് അയച്ച കത്ത് പുറത്ത്; അന്ന് എക്സൈസ് മന്ത്രി എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ അനുമതി തേടി ബക്കാർഡി കമ്പനി ഇടതു സര്‍ക്കാരിനു 2021ല്‍ അയച്ച കത്ത് പുറത്ത്. അന്നത്തെ എക്സൈസ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനാണ് കമ്പനി സീനിയര്‍ മാനേജര്‍ 2021 സെപ്റ്റംബര്‍ 17ന് കത്തു നല്‍കിയത്. ബിയറിന്റെയും വൈനിന്റെയും നികുതി ഘടനയ്ക്ക് സമാനമായി തങ്ങളുടെ ഉത്പന്നങ്ങളായ ‘ബക്കാർഡി പ്ലസ്’, ‘ബക്കാർഡി ബ്രീസർ’ എന്നിവയുടെ നികുതി കുറയ്ക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങൾക്ക് ഇത്രയധികം നികുതിയില്ലെന്നും കേരളത്തിലെ 251 […]
Read more

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ പരിപാടിയെന്ന് എംവി ഗോവിന്ദന്‍; സിപിഎം MLAമാർ വിട്ടുനിൽക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ബഹിഷ്കരിക്കാൻ സിപിഎം എംഎൽഎമാർ. ഈ പരിപാടിയില്‍ സഹകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പറ്റിക്കല്‍ പരിപാടിയാണെന്നും പറയുന്നതല്ല നടപ്പാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ […]
Read more

എന്റെ പിഴ, എന്റെ പിഴ… പിഴവുകൾ ഏറ്റുപറഞ്ഞ് ​ഗോവിന്ദൻ; ഒപ്പം തിരുത്തലിന് ‘പുതുവഴികളും’

ഒടുവിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും തിരിച്ചടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി ഏറ്റവും ലേറ്റസ്റ്റായി സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. വൈകിയെങ്കിലും കാര്യം മനസിലായത് നന്നായെന്ന് കരുതാം. ​ഗോവിന്ദൻ […]
Read more

ഇടയ്ക്കിടെ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ട്, ആ നേതാവ് ആരെന്ന് അവരോട് തന്നെ ചോദിക്കണം; എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ വിമർശനത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിനോദിനി പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്നും ആരും കോടിയേരിയുടെ കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആരേയും അവ​ഗണിക്കാറില്ലെന്നും താൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ പോകാറുണ്ടെന്നും ​ഗോവിന്ദൻ പറയുന്നു. ‘‘കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല. ഞങ്ങളാരും അങ്ങനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix