Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിണറായി പറഞ്ഞത് ശരി, പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; എംവി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും മാറ്റിച്ചെയ്തിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല. പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ക്കാണ് അവര്‍ വോട്ടു ചെയ്യേണ്ടത്. ജനം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടതിന്റെ കാരണമാണ് പിണറായി വിജയന്‍ പറഞ്ഞത്.

പിണറായി വിജയന്‍ കണ്ണൂരില്‍ നാലു യോഗങ്ങളിലാണ് പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രക്കമ്മിറ്റിയുടെയും അവലോകന റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ, ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വിവാദം ഉണ്ടാക്കുന്നത്. പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷമാണ്, പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചവരെ പിണറായി വിജയന്‍ വിമര്‍ശിച്ചതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer