Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MV Govindan

സെക്രട്ടറി പറയുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല, മാറ്റം വേണം; എംവി ഗോവിന്ദനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും ഉയര്‍ത്തി മുന്നോട്ടുപോയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നതാണ് പൊതു അഭിപ്രായം. സംഘടനാവീഴ്ചകള്‍ എല്ലാതലത്തിലുമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ തുറന്ന ചര്‍ച്ചകളും സമൂലവും സമഗ്രവുമായ മാറ്റങ്ങളും ആവശ്യമാണ്. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു. വീഴ്ചകളുണ്ടായിട്ടുണ്ട്. […]
Read more

തിരിച്ചടികൾ പരിശോധിക്കും; ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകൾ വരുത്തുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ തിരിച്ചടിയെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരാജയ കാരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകളും പാർട്ടിക്കെതിരെ നടന്ന പ്രചാരണങ്ങളും വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ കണ്ടെത്താനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ പാർട്ടിയുടെ […]
Read more

ജനം ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകാന്‍; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുപക്ഷം തന്നെ മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി മുഖ്യമന്ത്രി ആകണം എന്നാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്‍ഷന്‍ അടക്കമുള്ള […]
Read more

വെടിക്കെട്ടുപുര അപകടം; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: എം വി ഗോവിന്ദന്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന കള്ളപ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ചു നാളെ നടക്കുന്ന […]
Read more

90ല്‍ അധികം സീറ്റുകള്‍ നേടും, BJPയും UDFഉം പണമൊഴുക്കി; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വോട്ടിങ് ശതമാനത്തിന്റെ പേരില്‍ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതില്‍ അടിസ്ഥാനമില്ല. എസ്ഐആര്‍ വോട്ടിങ് ശതമാനത്തില്‍ നിര്‍ണായകമായിട്ടുണ്ട്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. എസ്ഐആറിന് ശേഷം വോട്ടര്‍മാരുടെ […]
Read more

കണ്ണൂര്‍ കോട്ടയില്‍ വിള്ളല്‍; സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ച് ടികെ ഗോവിന്ദന്‍

കണ്ണൂര്‍: പാര്‍ട്ടിക്കെതിരേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേയും ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടികെ ഗോവിന്ദന്‍. പാര്‍ട്ടി വിട്ട അദ്ദേഹം തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ടികെ ഗോവിന്ദനെ ചൊടിപ്പിച്ചത്. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി […]
Read more

ഉമ്മന്‍ ചാണ്ടി ഉപേക്ഷിച്ച പദ്ധതി; രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദന്‍

കോഴിക്കോട്: ദേശിയപാത ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതു കൊണ്ടല്ല റിയാസ് പൊതുമരാമത്ത് മന്ത്രിയായത്. ഉമ്മന്‍ ചാണ്ടി ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് ഇച്ഛാശക്തിയോടെ പൂര്‍ത്തിയാക്കിയതാണ്. ബിജെപി അധ്യക്ഷന്‍ ഏത് പ്രോട്ടോക്കോള്‍ പ്രകാരമാണ് വേദിയിലിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ദേശിയപാതയില്‍ റോഡ്‌ഷോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read more

വികസനമുന്നേറ്റ ജാഥയ്ക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ […]
Read more

എൽഡിഎഫ് കൊടുവള്ളി മണ്ഡലം പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി ആറിന് വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിൽ എത്തിച്ചേരുന്ന എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുരടിപ്പിനെതിരെ വി വസീഫ് നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിച്ചു. മജീദ് മഠത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ വി വസീഫ്, പ്രേംഭാസിൻ, കെ ബാബു, […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ‘ഇടതുമുന്നണിക്ക് തിരിച്ചടിയില്ല’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ ഈ മാസം തന്നെ ചേരുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടായിയെന്നും സിപിഎമ്മിനെതിരെ കപട മുദ്രാവാക്യം ഉണ്ടായെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ എടുത്താല്‍ ബിജെപി മുന്നേറ്റമില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍, കോണ്‍ഗ്രസമുമായി ഒരിടത്തും സഹകരിക്കില്ലെന്നും […]
Read more
Advertisement
WhiteswanTV Footer