തിരുവനന്തപുരം: തന്റെ വാര്‍ത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വീട്ടില്‍ നിന്നു പോലും വിമര്‍ശനം ഉണ്ടെന്നും കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് തന്നോട് മകന്‍ ചോദിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.
പത്രസമ്മേളനങ്ങള്‍ വീണ്ടും കണ്ടു നോക്കണമെന്ന് മകന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് തിരിച്ച് ചോദ്യം ചോദിക്കുന്നത് നിര്‍ത്തി. കൂടുതല്‍ പക്വതയോടെ പെരുമാറുമെന്നും എം.വി ഗോവിന്ദന്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെയും ഗോവിന്ദന്‍ ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് സ്ഥാനാര്‍ഥിയാക്കിയത്. സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നവര്‍ ആണധികാരത്തിന്റെ വക്താക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






