ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ എൻടിഎ സിബിഐയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. കെമിസ്ട്രി പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയിൽ നിന്നുതന്നെയാകാമെന്ന സംശയം ശക്തമായി.
ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങളാണ് സിബിഐക്ക് കൈമാറിയത്. കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.






