തിരുവനന്തപുരം: മുൻ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായിരുന്ന സിൽവർലൈൻ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം ആഘോഷമാക്കി കെ റെയിൽ വിരുദ്ധ സമരസമിതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം – കാസർകോട് സിൽവർലൈൻ പദ്ധതി റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങൾ മുഖ്യമന്ത്രി വി ഡി സതീശന് സമരസമിതി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു. ദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ മാടപ്പള്ളിയിലെ സമരസമിതി പ്രവർത്തകരും സന്തോഷം പ്രകടിപ്പിച്ചു.
പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ടെന്ന് ചെങ്ങന്നൂരിലെ സമരസമിതി നേതാവ് സിന്ധു ജെയിംസ് പ്രതികരിച്ചു. കോട്ടയത്തെ മാടപ്പള്ളി, ആലപ്പുഴയിലെ ചെങ്ങന്നൂർ, മലപ്പുറത്തെ തിരുനാവായ തുടങ്ങിയ ഇടങ്ങളിൽ മഞ്ഞക്കുറ്റി നാട്ടാൻ റവന്യൂ അധികൃതർ എത്തിയപ്പോൾ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
അതേസമയം സിൽവർലൈൻ റദ്ദാക്കുന്നതായുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രഖ്യാപനം സമരസമിതി പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷമാക്കി. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ അവയുടെ സ്വഭാവമനുസരിച്ചു പിൻവലിക്കുന്നതിനായി കോടതിയിൽ ശുപാർശ സമർപ്പിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.






