Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: nta

നീറ്റ് ചോദ്യപേപ്പർ ചോർച്ച; NTA ഓഫീസ് സന്ദർശിക്കാൻ സുപ്രീം കോടതി ജഡ്ജിമാർ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നടപടികൾ ശക്തമാക്കി സുപ്രീം കോടതി. ഡൽഹി മിന്റോ റോഡിലെ എൻ.ടി.എയുടെ പുതിയ ഓഫീസ് സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തും. എൻ.ടി.എയുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് കോടതി വിലയിരുത്തും. ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരാണ് എൻ.ടി.എ ഓഫീസ് സന്ദർശിക്കുക. എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. നന്ദൻ നിലേകനി സമിതിയുടെ ശുപാർശകളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ […]
Read more

വീണ്ടും പുനഃപരീക്ഷയുമായി എന്‍ടിഎ; ഇത്തവണ ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ

ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനങ്ങൾക്കിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇന്ന് നടന്ന ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷയാണ് (AIAPET) വീണ്ടും നടത്തുക. രാജസ്ഥാനിലെ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് സെന്ററിലെ 49 ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ. സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഉദ്യോഗാര്‍ഥികളോട് എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു. ഇന്ന് നടന്ന പരീക്ഷക്ക് […]
Read more

ചോദ്യങ്ങൾ തയാറാക്കിയത് എഐ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണം

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻടിഎ) ഗുരുതര ആരോപണവുമായി വിദഗ്ധർ. ചോദ്യങ്ങൾ പരിശോധിക്കാൻ ആവശ്യമായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ചോദ്യപേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും എഐയുടെ സഹായത്തോടെ തയ്യാറാക്കിയതായും വിദഗ്ധർ ആരോപിച്ചു. ചോദ്യങ്ങളുടെ തർജ്ജിമയും എഐ സഹായത്തോടെയാണ് തയ്യാറാക്കിയതെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ എൻടിഎ നിഷേധിച്ചു. യുജിസി നെറ്റ് ചോദ്യപേപ്പർ തയ്യാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം. ഉത്തരസൂചികയെക്കുറിച്ചുള്ള പരാതികളിലും എൻടിഎ വിശദീകരണം നൽകി. ഉത്തരസൂചിക തയ്യാറാക്കുന്ന സംവിധാനം […]
Read more

പരീക്ഷാ നടത്തിപ്പിലെ പഴുതുകളടയ്ക്കണം; എൻ.ടി.എയ്ക്ക് കർശന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ മുഴുവൻ പഴുതുകളും അടച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുടെ കർശന നിർദേശം. പരീക്ഷാ നടപടിക്രമങ്ങൾ സമഗ്രമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എയോട് ആവശ്യപ്പെട്ടു. യു.ജി.സി.-നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ചോദ്യക്കടലാസ് തയ്യാറാക്കുന്നതടക്കമുള്ള രഹസ്യസ്വഭാവമുള്ള നടപടികളിലെ നിലവിലെ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കണമെന്നും മന്ത്രി […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഡയറക്ടറുടെ മൊഴി പുറത്ത്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എൻടിഎ ഡയറക്ടർ വിശ്വജീത് കുമാർ സിബിഐക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന രഹസ്യ ഹാളിൽ കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചതായാണ് വിവരം. രഹസ്യ ഹാളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരുടെ ദേഹപരിശോധന പ്രവേശന സമയത്തോ പുറത്തിറങ്ങുമ്പോഴോ നടത്തിയിരുന്നില്ലെന്നും എൻടിഎ ഡയറക്ടർ മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളും കാര്യമായി പരിശോധിച്ചിരുന്നില്ലെന്നാണ് മൊഴിയിലെ പരാമർശം. പ്രവേശന കവാടത്തിലെ സിസിടിവി മാത്രമാണ് […]
Read more

പരീക്ഷാ ക്രമക്കേടുകൾ തടയാൻ എൻടിഎയിൽ പുതിയ സംവിധാനം; വിജിലൻസ്, ഫോറൻസിക്സ് വിഭാഗങ്ങൾ ശക്തമാക്കും

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പ് കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനായി എൻടിഎയിൽ ശക്തമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ പേപ്പർ ചോർച്ച, ആൾമാറാട്ടം, പരീക്ഷാ തട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ തടയുന്നതിനായി വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക്സ് വിഭാഗങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തീരുമാനം. ഇതിനായി പുതിയ ജനറൽ മാനേജർ തസ്തികകൾ സൃഷ്ടിക്കാനും എൻടിഎ […]
Read more

നീറ്റ് പരീക്ഷാ സുരക്ഷ ശക്തമാക്കാൻ എൻടിഎ; പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുതിയ സുരക്ഷാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷയുടെ നിർണായക മേഖലകളിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തീരുമാനം. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ നടത്തുക. പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ ക്രമക്കേടുകൾ എന്നിവ തടയാനും അന്വേഷിക്കാനും വിദഗ്ധർക്ക് പ്രത്യേക ചുമതല നൽകും. തട്ടിപ്പുകൾ കണ്ടെത്തുന്നതിനും കുറ്റമറ്റ അന്വേഷണം ഉറപ്പാക്കുന്നതിനുമായി സി.ബി.ഐ, ഐ.ബി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ച, മൂന്ന് വിഷയ വിദഗ്ധർ പ്രതികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സിബിഐ കണ്ടെത്തി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. എൻടിഎ ഓഫീസിൽ നിന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന അതീവ രഹസ്യ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദഗ്ധരെ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ […]
Read more

രണ്ട് പരീക്ഷകൾ നടത്താൻ അവസരം കിട്ടിയ NTA, 2 മിനിറ്റ് വൈകിയതിന് സ്വപ്നം തകർന്ന വിദ്യാർത്ഥികൾ; സിസ്റ്റം ക്രൂരമെന്ന് പറയാതെ വയ്യ

ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ചാണ് ഇത്തവണത്തെ NEET പരീക്ഷ പൂർത്തിയാകുന്നത്. ഇരുപത് ലക്ഷത്തിന് മുകളിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച്, പലരുടേയും ജീവൻ പോലുമെടുത്ത കനത്ത കെടുകാര്യസ്ഥതയ്ക്ക് രാജ്യം സാക്ഷിയായി.ഞായറാഴ്ച നടന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് പരീക്ഷാനടത്തിപ്പുകാരായ എൻടിഎയ്ക്ക് വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകിയപ്പോൾ, വെറും രണ്ട് മിനിറ്റ് വൈകിയെത്തിയ വിദ്യാർഥികൾക്ക് ആ അവസരം നിഷേധിച്ചുവെന്നാണ് ഉയരുന്ന വിമർശനം. ഡൽഹിയിൽ പരീക്ഷാകേന്ദ്രത്തിലെത്തിയ ഒരു വിദ്യാർഥിനിക്ക് രണ്ട് […]
Read more

പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയാറാക്കുന്ന രീതി പരിഷ്കരിക്കാൻ എൻടിഎ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ അടിമുടി മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ വലിയ മാറ്റമാണ് നിർദേശിക്കുന്നത്. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ തിരിച്ചറിഞ്ഞതോടെയാണ് ഈ നീക്കം. ഇതോടെ കാലഹരണപ്പെട്ട രീതികൾ മാറും. 2024 ൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ തന്നെ ഇത് ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്. അന്ന് അന്വേഷണത്തിനായി രാധാകൃഷ്ണൻ കമ്മീഷനെ നിയമിക്കയും അവർ പഠന റിപ്പോർട് സമർപ്പിക്കയും ചെയ്തിരുന്നു. പക്ഷേ കേന്ദ്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix