Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CBI

സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തി

കൊച്ചി: കേരളത്തിലെ ഏറ്റവും വിവാദമായ കേസുകളിലൊന്നായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ കഴിയുന്നതായാണ് പുതിയ അന്വേഷണത്തിൽ സൂചന ലഭിച്ചത്. ഒരു സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാൾ ബ്രൂണൈയിൽ കഴിയുന്നതായി കണ്ടെത്തിയതെന്നാണ് വിവരം. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രൂണൈയിൽ കഴിയുന്ന മലയാളിയായ വയോധികനെ കേന്ദ്രീകരിച്ച് നിരീക്ഷണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം […]
Read more

ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷ് ഉൾപ്പെടെ 6 പേർക്കെതിരെ സിബിഐ കുറ്റപത്രം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രളയബാധിതർക്കായി ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി യുഎഇ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 21 കോടി രൂപയിൽ നാല് കോടി രൂപ പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി യുണിടെക് ഉടമ സന്തോഷ് ഈപ്പനാണ്. അദ്ദേഹത്തിന്റെ കമ്പനിയായ സെയ്ന്‍ വെഞ്ചേഴ്‌സ് രണ്ടാം പ്രതിയും ലൈഫ് മിഷൻ മൂന്നാം […]
Read more

കൽക്കരി കുംഭകോണ കേസ്; മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

ന്യൂഡൽഹി: കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നേരത്തെ വിചാരണ കോടതിയും അംഗീകരിച്ചിരുന്നു. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മൻമോഹൻ സിങ്ങിനെതിരെ അന്വേഷണം നടന്നത്. കേസിൽ ആറാം പ്രതിയായിരുന്നു അദ്ദേഹം. മൻമോഹൻ സിങ് അന്തരിച്ച് […]
Read more

നിതിൻ രാജിന്റെ മരണത്തിൽ എസ്ഐടി അന്വേഷണത്തിന് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകി. നിതിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്ന് നിതിന്റെ പിതാവ് ആവശ്യപ്പെട്ടു. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാജൻ ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റിനെ ആശ്വാസകരമായ കാര്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കുറ്റക്കാരായ […]
Read more

ഇടുക്കിയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ കേസ് ക്രൈംബ്രാഞ്ചിന്

ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകനായ സാബുവിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാബുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. 2024 ഡിസംബർ 20-നാണ് കട്ടപ്പനയിലെ റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു തോമസ് തൂങ്ങിമരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യത്തിന് പിൻവലിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി 15 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ലെന്നും, ഭരണസമിതി ഉദ്യോഗസ്ഥർ അപമാനിച്ചതായും കുടുംബം ആരോപിക്കുന്നു. സിപിഎം നേതാവിന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടു സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കേസ് സിബിഐയ്ക്ക് കൈമാറാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പി.പി. ദിവ്യയാണ് ഏക പ്രതി. സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ […]
Read more

ഫസല്‍ വധക്കേസ്; തൂവാല കാണാതായ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

തലശ്ശേരി: ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സിജെഎം കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കാണാതായത്. കവർ തുറന്നപ്പോൾ തൂവാല ഇല്ലാതിരുന്നതായി കണ്ടെത്തുകയായിരുന്നു. കവറിന് പുറത്തായി “എലി കൊണ്ടുപോയി” എന്ന് കുറിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം ഇതിനകം തെളിവായി അംഗീകരിച്ചതിനാൽ തൂവാല നഷ്ടമായത് കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് […]
Read more

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പഴകുളം മധു എംഎൽഎ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കോൺഗ്രസ് എംഎൽഎ പഴകുളം മധുയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻക്ക് നിവേദനം കൈമാറിയത്. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് നിവേദനത്തിലെ ആവശ്യം. കേസ് സിബിഐക്ക് കൈമാറിയാൽ സത്യാവസ്ഥ പുറത്തുവരുമെന്ന് പഴകുളം മധു അഭിപ്രായപ്പെട്ടു. കൂടാതെ, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ സർക്കാർ പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.
Read more

നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ സിബിഐക്ക് കൈമാറി എൻടിഎ

ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ എൻടിഎ സിബിഐയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. കെമിസ്ട്രി പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയിൽ നിന്നുതന്നെയാകാമെന്ന സംശയം ശക്തമായി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങളാണ് സിബിഐക്ക് കൈമാറിയത്. കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ടെന്നും […]
Read more

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പോലീസുകാരുടെ വെറുതെവിടൽ ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഉദയകുമാർ കസ്റ്റഡി മരണക്കേസിൽ പ്രതികളായ പോലീസുകാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. കസ്റ്റഡിയിൽ ഉണ്ടായ ക്രൂര പീഡനമാണ് ഉദയകുമാറിന്റെ മരണത്തിന് കാരണമായതെന്നും, പ്രതികൾ പോലീസുകാർ ആയതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാലു മുതൽ ആറു വരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, […]
Read more

Recent News

Advertisement
WhiteswanTV Footer