Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CBI

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ

കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. ഏപ്രിൽ 25-ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നി‍‍ർദ്ദേശിച്ചിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. എന്നാൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കുറ്റപത്രം. […]
Read more

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ സിബിഐ

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തതായും സിബിഐ ചുണ്ടിക്കാണിക്കുന്നു. രണ്ടാഴ്ച മുമ്പ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ അമ്മയുടെയും അച്ഛന്റെയും പ്രേരണയുണ്ടായിരുന്നതായി പറയുന്നത്. മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ മകള്‍ക്കെതിരെയും ലൈംഗികാതിക്രമം നടത്താന്‍ അമ്മ പ്രേരിപ്പിച്ചുവെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു. മൂത്ത മകളെ […]
Read more

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ വിധിപറയാന്‍ മാറ്റി

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സിബിഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്‌ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലില്‍ ഉളളത്. തങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. സമാന ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. കൊലപാതക സാദ്ധ്യതയെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു. വസ്തുതകള്‍ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും ഹര്‍ജി ഡിവിഷന്‍ ബെഞ്ച് […]
Read more

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ

കൊച്ചി: വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ മാതാപിതാക്കളെയും പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
Read more

പെരിയ ഇരട്ട കൊലക്കേസ്: നാളെ വിധി പറയും

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. കേസില്‍ തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു. സിബിഐ അന്വേഷണം വന്നശേഷം ഒമ്പത് പ്രതികള്‍ കൂടി കേസില്‍ വന്നു. ഇതോടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. അവസാനഘട്ടത്തിലാണ് സികെ ശ്രീധരന്‍ എന്ന അഭിഭാഷകനെ വിലക്കെടുത്തത്. നല്ലൊരു വിധി […]
Read more

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഡയറി പരിശോധിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഹൈക്കോടതി സിബിഐ അന്വേഷണ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ […]
Read more

സിബിഐ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ പിതാവ് കോടതിയിലേയ്ക്ക്

സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെതിരെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയിലേയ്ക്ക്. സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ രാമന്‍ കര്‍ത്ത കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്. ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന്‍ കര്‍ത്ത വ്യക്തമാക്കി.
Read more

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹതയില്ല: സിബിഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ. കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും പറയുന്നുണ്ട്. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്. ഈ കേസുകളില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം […]
Read more

തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ അന്വേഷണം സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി. സിബിഐയിലെയും സംസ്ഥാന പൊലീസിലെയും രണ്ട് ഉദ്യോഗസ്ഥര്‍, എഫ്എസ്എസ്എഐയിലെ ഒരു ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടര്‍ക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതി തള്ളിയാണ് കോടതി പുതിയ സ്വതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ നാടകങ്ങള്‍ക്കായി കോടതിയെ ഉപയോഗപ്പെടുത്തരുതെന്നും […]
Read more
Advertisement
WhiteswanTV Footer