Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനം എടുത്തത്.

കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടു സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കേസ് സിബിഐയ്ക്ക് കൈമാറാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പി.പി. ദിവ്യയാണ് ഏക പ്രതി. സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ കേസിന്റെ തുടർനടപടികൾ കേന്ദ്ര ഏജൻസി തീരുമാനിക്കും.

അതേസമയം, കേസിൽ 13 പുതിയ സാക്ഷികളെ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. പൊലീസ് കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് നാല് വിഷയങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി കഴിഞ്ഞ മെയ് 16ന് ഉത്തരവിട്ടിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയുടെ ബാങ്ക് വിവരങ്ങളും പരിശോധിച്ചു. കൂടാതെ എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണരൂപവും അന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കി. കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമോയെന്ന ആകാംക്ഷയിലാണ് കുടുംബവും പൊതുസമൂഹവും.

Recent News

Advertisement
WhiteswanTV Footer