Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്‌കറിന്റെ വാഹനം അടിച്ച് തകര്‍ത്ത് അജ്ഞാത സംഘം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതക കേസിൽ പ്രതിയായ അഷ്‌കറിന്റെ വാഹനം അജ്ഞാതസംഘം അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പനവൂരിലെ വാടകവീട്ടിന് മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് തകർത്ത നിലയിൽ കണ്ടെത്തിയത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടാക്‌സി തൊഴിലാളിയായ അഷ്‌കർ ആറുമാസം മുൻപാണ് പനവൂരിലെ വാടകവീട്ടിലേക്ക് താമസം മാറിയതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് മാസം മുൻപാണ് അഖിലയും കുഞ്ഞും ഇവിടെ എത്തിയത്.

പ്രദേശവാസികളുമായി കാര്യമായ ഇടപെടലുകളില്ലാതിരുന്നവരായിരുന്നു അഷ്‌കറും അഖിലയുമെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞിനെ പൊതുവെ പുറത്തുകണ്ടിരുന്നില്ലെന്നും സമീപവാസികൾ പറയുന്നു. ഇവർ താമസിച്ചിരുന്ന വീടിന് സമീപം മറ്റ് വീടുകൾ കുറവായിരുന്നതിനാൽ, കുഞ്ഞിനെ ക്രൂരമായി മർദിക്കാനും പീഡിപ്പിക്കാനും സൗകര്യമുള്ള സ്ഥലം തെരഞ്ഞെടുത്തതാകാമെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു.

അർഷിദ് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നുവെന്നും ഇവയിൽ പലതും പഴക്കമുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കൈകാലുകളിലെയും മറ്റ് എല്ലുകളിലെയും ഒടിവുകൾ, ജനനേന്ദ്രിയത്തിലെ പരിക്കുകൾ, മുതുകിലും കൈകാലുകളിലും പൊള്ളലേറ്റ പാടുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് പിന്നിലേറ്റ ഗുരുതര ക്ഷതവും ആന്തരികാവയവങ്ങൾക്ക് സംഭവിച്ച പരിക്കുകളും മരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer