Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരിച്ചടികൾ പരിശോധിക്കും; ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകൾ വരുത്തുമെന്ന് എം.വി ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ തിരിച്ചടിയെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരാജയ കാരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകളും പാർട്ടിക്കെതിരെ നടന്ന പ്രചാരണങ്ങളും വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ കണ്ടെത്താനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. മെയ്, ജൂൺ മാസങ്ങളിലായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റികളും തുടർന്ന് ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ പ്രത്യേക യോഗങ്ങളും നടക്കും. സാധാരണ ഗതിയിൽ മേൽത്തട്ടിൽ നിന്ന് റിപ്പോർട്ട് തയ്യാറാക്കി താഴേക്ക് നൽകുന്ന രീതിക്ക് പകരം, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമാകും പാർട്ടി അന്തിമമായ തെരഞ്ഞെടുപ്പ് അവലോകനം തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 37.6 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ടെന്നും മുൻകാലങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ വലിയ കുറവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപും ഇത്തരം പ്രതിസന്ധികളെ പാർട്ടി അതിജീവിച്ചിട്ടുണ്ടെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ തെറ്റുകൾ തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും ഗോവിന്ദൻ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ പത്ത് വർഷത്തെ തുടർഭരണത്തിന് ശേഷം നേരിട്ട കനത്ത പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, മുഖ്യമന്ത്രി പറയേണ്ട സമയത്ത് പറയുമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്താസമ്മേളനത്തിനിടെ മറ്റ് ചില പ്രധാന വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന അതിക്രമത്തെ പാർട്ടി ശക്തമായി അപലപിച്ചു. കൂടാതെ, പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപേ ഭരണപക്ഷ സർവീസ് സംഘടനയുടെ ഇടപെടലിലൂടെ നടക്കുന്ന വ്യാപകമായ അനധികൃത സ്ഥലംമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനകൾക്ക് ശേഷം പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി. വഴിമുട്ടിയ ചോദ്യങ്ങളിൽ നിന്ന് വിട്ടുനിന്ന എം.വി ഗോവിന്ദൻ വളരെ പെട്ടെന്ന് തന്നെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer