Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സെക്രട്ടറി പറയുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല, മാറ്റം വേണം; എംവി ഗോവിന്ദനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും ഉയര്‍ത്തി മുന്നോട്ടുപോയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നതാണ് പൊതു അഭിപ്രായം.

സംഘടനാവീഴ്ചകള്‍ എല്ലാതലത്തിലുമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ തുറന്ന ചര്‍ച്ചകളും സമൂലവും സമഗ്രവുമായ മാറ്റങ്ങളും ആവശ്യമാണ്. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു. വീഴ്ചകളുണ്ടായിട്ടുണ്ട്. ജനവികാരം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടനാപരമായ വീഴ്ചകൂടിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി

തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്താകെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകുന്നതായിരുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix