Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവോണം ബമ്പറിന് വൻ ഡിമാൻഡ്; നാല് ദിവസം ബാക്കി നിൽക്കെ 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് സംസ്ഥാനത്ത് വൻ ഡിമാൻഡ്. നറുക്കെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ 87.68 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നറുക്കെടുപ്പിന് ദിവസങ്ങൾ ശേഷിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.

തിരുവോണം ബമ്പറിലൂടെ സർക്കാരിന് ഇത്തവണ 438 കോടി രൂപയുടെ വരുമാനം ലഭിച്ചതായാണ് കണക്ക്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. 26ന് നടക്കുന്ന നറുക്കെടുപ്പ് കെ. മുരളീധരൻ നിർവഹിക്കും.

90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും വഴിയാണ് സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.

TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് ഇത്തവണ തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒരു ടിക്കറ്റിന് 500 രൂപയാണ് വില.

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകി.

സമ്മാനം ലഭിച്ചെന്ന പേരിൽ രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ഉടൻ ബന്ധപ്പെടുകയോ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix