Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി പദ്ധതിയിൽനിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശനി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം പാസാക്കി. മുസ്‌ലിംലീഗ് ഭരിക്കുന്ന പഞ്ചായത്താണ് പ്രമേയം പാസാക്കിയത്.

സ്ഥിരവരുമാനവും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ഒതുക്കുങ്ങൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുടെ സാമൂഹിക ലക്ഷ്യം അംഗീകരിക്കുന്നതായി പ്രമേയത്തിൽ പറയുന്നു. എന്നാൽ പദ്ധതി മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞത് സ്വകാര്യ ബസ് മേഖലയെ സാമ്പത്തികമായി ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുമാർ തുടങ്ങിയ തൊഴിലാളികൾ വരുമാന നഷ്ടവും തൊഴിൽ സുരക്ഷാ പ്രശ്‌നങ്ങളും നേരിടുന്നതായി സംഘടനകൾ പരാതിപ്പെട്ടിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

സാമ്പത്തികമായി കൂടുതൽ സഹായം ആവശ്യമുള്ള വിഭാഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം മുൻഗണന നൽകി ലഭിക്കുന്ന തരത്തിൽ നയം മാറ്റണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. യുഡിഎഫിനുള്ളിൽനിന്ന് തന്നെ പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം പരസ്യമായി ഉയരുന്നത് ഇതാദ്യമായാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix