Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടി: മന്ത്രി എ.പി. അനിൽകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും സംസാരിച്ചതായി മന്ത്രി അറിയിച്ചു.

വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാരി മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞതായാണ് വിവരം. എന്നാൽ ആർക്കുമെതിരെ പരാതിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അനാവശ്യ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ മന്ത്രിമാരുടെ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കുകയെന്നും എ.പി. അനിൽകുമാർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix