Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kasaragod

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി. ഹൗസിൽ എ.വി. അജ്മൽ (21) ആണ് മരിച്ചത്. തൈക്കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടലിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദേശപ്രകാരം മത്സ്യത്തൊഴിലാളികൾ തന്നെ മൃതദേഹം കരയിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് അജ്മൽ കടലിൽ ഒഴുക്കിൽപ്പെട്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെയും […]
Read more

ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിന് താഴെയുള്ള വീടിന് സമീപത്തേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ലോറി മറിഞ്ഞതിന്റെ വലിയ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; കാസർകോടും കണ്ണൂരും നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് പ്രധാനമായും ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, […]
Read more

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ മരിച്ച നിലയില്‍

കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഐജ ആർ. മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് സ്വദേശി അർജുൻ മഹേഷ് (24) ആണ് മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് അർജുൻ ഷാർജയിൽ നിന്ന് മംഗലാപുരത്ത് വിമാനമിറങ്ങിയത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാർഥിയായിരുന്നു ഐജ ആർ. മഹേഷ്. ജൂൺ രണ്ടിനാണ് പാലാ ബ്രില്യൻസ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലിൽ ഐജയെ തൂങ്ങിമരിച്ച […]
Read more

കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടി: മന്ത്രി എ.പി. അനിൽകുമാർ

മലപ്പുറം: കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും സംസാരിച്ചതായി മന്ത്രി അറിയിച്ചു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാരി മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞതായാണ് വിവരം. എന്നാൽ ആർക്കുമെതിരെ പരാതിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അനാവശ്യ […]
Read more

ക്വിസ് വിവാദം; അധ്യാപകന്റെ സസ്പെൻഷൻ പ്രാഥമിക നടപടി മാത്രം: മന്ത്രി എൻ. ഷംസുദ്ദീൻ

കാസർകോട്: സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിന്റെ ഭാഗമായിരുന്നില്ല ക്വിസ് മത്സരം. പ്രാദേശികമായി […]
Read more

കാസർകോട് കളക്ടറേറ്റിൽ എലിവിഷം കഴിച്ച സീനിയർ ക്ലർക്ക് മരിച്ചു

കാസർകോട്: കാസർകോട് കളക്ടറേറ്റിൽ ഓഫീസിൽവെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച് അവശനിലയിൽ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free […]
Read more

ആശുപത്രിയില്‍ ഡോക്ടറില്ല; ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം ചോദ്യം ചെയ്ത് പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നതും, രോഗികൾ പുറത്തുള്ളപ്പോള്‍ ഒ.പി രജിസ്ട്രേഷൻ നിർത്തിവെച്ചതുമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തുടർന്ന് ആശുപത്രി ജീവനക്കാരോട് നാട്ടുകാർ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ആശുപത്രി ജീവനക്കാരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. കൂടാതെ, ആശുപത്രി ജീവനക്കാരെ അധിക്ഷേപിക്കുകയും വനിതാ ജീവനക്കാരുടെയും […]
Read more

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് കാസർകോട് പോസ്റ്റ് ഓഫീസ്

കാസർകോട്: എട്ട് മാസമായി വൈദ്യുതിയില്ലാതെ പ്രവർത്തിച്ച് കാസർകോട് രാംദാസ് നഗർ പോസ്റ്റ് ഓഫീസ്. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിലാണ് ജീവനക്കാർ ദൈനംദിന ജോലികൾ നിർവഹിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. വേനൽക്കാലത്തും വൈദ്യുതിയില്ലാതെയാണ് ഓഫീസ് പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. മധൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസിന് പ്രത്യേക വൈദ്യുതി കണക്ഷൻ എടുക്കണമെന്ന നിർദേശം പാലിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം. പുതിയ കണക്ഷനായി ആവശ്യമായ ഏകദേശം 60,000 രൂപ ഇതുവരെ അടച്ചിട്ടില്ലെന്നും ആരോപണമുണ്ട്. എട്ട് മാസം […]
Read more

16കാരിയെ പീഡിപ്പിച്ച കേസ്; ഒന്നര മാസത്തിന് ശേഷം സ്‌നേഹ മെർലിൻ അറസ്റ്റിൽ

കാസർകോട്: ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌നേഹ മെർലിൻ അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിലെത്തിയ സ്‌നേഹ, ഒരു വർഷത്തോളം വീട്ടിൽ താമസിച്ചിരുന്ന കാലയളവിൽ പലതവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. അമ്മ വീട്ടിലുള്ള സമയത്തും പീഡനം നടന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. കണ്ണൂരിലെ ജയിലിൽ വച്ചാണ് സ്‌നേഹയും പെൺകുട്ടിയുടെ മാതാവും പരിചയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ലഹരിവിൽപ്പന കേസിൽ പെൺകുട്ടിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer