Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kasaragod

പരാജയം അവസാനമല്ല; ശക്തമായി തിരിച്ച് വരും: പിണറായി വിജയൻ

കാസർകോട്: കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നല്ല നിലയിൽ നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറിയിരുന്നു. എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും […]
Read more

സർക്കാർ വരുംമുൻപേ നടത്തിയ സമരത്തേച്ചൊല്ലി ബിജെപിയിൽ പോര്

കാസർകോട്: പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുൻപേ സർക്കാരിനെതിരെ നടത്തിയ സമരത്തെച്ചൊല്ലി ബി.ജെ.പി.യിൽ പോര് ശ്കതമാകുന്നു. അധികാരത്തിലെത്തിയാൽ മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മേയ് 15-ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര നടത്തി പ്രതിഷേധിച്ചത്. സമരം നടക്കുമ്പോൾ സത്യപ്രതിജ്ഞപോലും കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും പകൽ ടോർച്ചടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരത്തിന്‍റെയും പിതാവെന്നും നിയുക്ത എം.എൽ.എ. […]
Read more

സന്ദീപ് വാരിയരുടെ റോഡ് ഷോയ്ക്കിടെ സംഘർഷം: കേസെടുത്തു പോലീസ്

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സന്ദീപ് വാരിയരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് ബ്ലോക്കായതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായിരുന്നു. നൂറോളം യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൻപതോളം സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിപിഎം ഓഫിസും ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരുക്കേറ്റിരുന്നു. അതേസമയം, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് […]
Read more

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലീടയിലേക്ക് വീണതിനെത്തുടർന്ന് ഇതെടുക്കാൻ പോകവെയാണ് കുട്ടിക്ക് പാമ്പ് കടിയേൽക്കുന്നത്. അവശനിലയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൂർഖനാണ് കുട്ടിയെ കടിച്ചെതെന്ന് കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
Read more

തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്

‌കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്തിരിക്കുകയാണ് പോലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നുമാണ് പുരോഹിതന്റെ വിശദീകരണം. 16 വയസ്സുകാരിയെ 28 കാരനായ പ്രവാസിയാണ് വിവാഹം കഴിച്ചത്. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. […]
Read more

ചെരുപ്പിനടിയിലെ ബബിൾ ഗമ്മിൽ ഒട്ടിപ്പിടിച്ചു; കളഞ്ഞുപോയ കെട്ടുതാലി ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേന

കാസർകോട്: ഉദുമ പള്ളിക്കരയിൽ സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ നഷ്ടപ്പെട്ട സ്വർണ്ണത്താലി തിരികെ ലഭിച്ചു. മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമസേനാംഗങ്ങളായ സുജയ്ക്കും സുനിതയ്ക്കുമാണ് ചെരുപ്പിനടിയിൽ ബബിൾ ഗമ്മിൽ ഒട്ടിപ്പിടിച്ച നിലയിൽ താലി ലഭിച്ചത്. പള്ളിക്കര ചെർക്കാപ്പാറയിലെ സുധയുടെ വീട്ടിൽ നിന്ന് ശേഖരിച്ച പഴയ ചെരുപ്പുകൾക്കിടയിൽ നിന്നാണ് ഈ അപ്രതീക്ഷിത നിധി കണ്ടെത്തിയത്. ​വിഷുവിനോടനുബന്ധിച്ച് ബന്ധുവായ ജിഷ സുധയുടെ അയൽപക്കത്തെ വീട്ടിൽ വിരുന്നെത്തിയപ്പോഴാണ് ഒരു പവന്റെ താലി നഷ്ടപ്പെട്ടത്. അന്ന് സ്വർണ്ണം തിരയാൻ സഹായിക്കാനിറങ്ങിയ സുധയുടെ ചെരുപ്പിനടിയിൽ ബബിൾ ഗം പറ്റിപ്പിടിക്കുകയും […]
Read more

കാസർകോട്ട് പ്രവാസി യുവാവിന് കുത്തേറ്റു; ഗുരുതര പരിക്ക്

കാസർകോഡ്: കാസർകോട് കീഴൂരിൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്ക്. കീഴൂർ സ്വദേശി മിഗ്ദാദിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു സംഘം കൂട്ടമായി മിഗ്ദാദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘമെന്നാണ് നിലവിലുള്ള സൂചന. കീഴൂർ മേഖലകളിൽ മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
Read more

SIRൽ ജാഗ്രത പാലിച്ചില്ല; എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട്: എസ്‌ഐആറില്‍ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം. ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിലാണ് വിമർശിച്ചത്. ചുമതലയുണ്ടായിട്ടും വോട്ട് ചേര്‍ക്കാനുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ അശ്വിനി നടത്തിയില്ലന്നും വിമർശനമുണ്ട്. എസ്‌ഐആര്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ എത്തിയതിന് ശേഷമാണ് നാലായിരത്തോളം വോട്ട് ചേർത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
Read more

തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സന്ദീപ് വാരിയർ ഭീഷണിപ്പെടുത്തിയതായി പരാതി

​തൃക്കരിപ്പൂർ: പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപണത്തെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ട് ചെയ്യാനെത്തിയ ഒരു വ്യക്തിക്കെതിരെ യുഡിഎഫ് ഏജന്റ് കള്ളവോട്ട് ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ​എന്നാൽ, വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് രേഖകൾ സഹിതം ഉറപ്പിച്ചു പറയുകയും ഉദ്യോഗസ്ഥർ ഇത് ശരിവെക്കുകയും ചെയ്തതോടെ ബൂത്തിനകത്ത് വാക്കുതർക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി […]
Read more

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കാസർഗോഡ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്രജ്വൽ (14)ആണ് മരിച്ചത്. ബെള്ളൂർ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്പതികളുടെ മകനാണ് പ്രജ്വൽ. തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം. മാതാവ് അനിത മുള്ളേരിയ സ്‌കൂളിൽ പഠിക്കുന്ന മകളെ കൂട്ടികൊണ്ട് വന്നപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച പ്രജ്വൽ മാതാവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ നിന്നാണ് ഇന്നലെ സ്‌കൂളിൽ പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്നു കരുതി […]
Read more
Advertisement
WhiteswanTV Footer