Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kasaragod

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; കാസർകോട് യുവതിക്കെതിരെ പോക്സോ കേസ്

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു.തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽഫോണിലെ സംശയാസ്പദ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ […]
Read more

‘ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നത്’: കെ കെ ശൈലജ

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുൻപ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ രംഗത്തെത്തി. ‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ […]
Read more

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴയാണ്. മതിൽ വീണതിന് തൊട്ടുപിന്നാലെ തന്നെ ഒരുകുട്ടി മരണപ്പെട്ടിരുന്നു. മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് […]
Read more

പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: പെരിയയിൽ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഗതാഗതം തടസ്സപെട്ടു. ഇന്ന് രാവിലെ 8 മണിയോടെ കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് പോയ കെഎസ്ആർടിസി ബസ് ഗർത്തം കണ്ടെത്തുകയായിരുന്നു. ബസിനു മുന്നോട്ട് പോകാൻ സാധിക്കാത്തതുകൊണ്ട് ഡ്രൈവർ വാഹനം നിർത്തി. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഗതാഗതം തടസപ്പെട്ടു. ബസിനു പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ ദേശീയപാതയിൽ നിന്നാണ് യാത്ര തുടർന്നത്. വിവരമറിഞ്ഞ് ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ സ്ഥലത്തെത്തി. […]
Read more

സന്ദീപ് വാര്യര്‍ എംഎൽഎയ്ക്ക് വധഭീഷണി; പോലീസ് കേസെടുത്തു

കാസർകോട്: സന്ദീപ് വാര്യർ എംഎൽഎയ്ക്ക് വധഭീഷണി ലഭിച്ചതായി പരാതി. ഫോൺ വഴി വിളിച്ച് വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് എംഎൽഎയുടെ പരാതി. സംഭവത്തിൽ ചന്ദേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈകുന്നേരത്തോടെയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. വാരണാസിയിൽ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണിൽ അസഭ്യം പറയുകയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് തനിക്ക് ജീവഭീഷണിയുണ്ടെന്നും ഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഫോൺ കോളിന് […]
Read more

പറമ്പിൽ വീണ ബോൾ ചോദിക്കാൻ ചെന്നപ്പോൾ വാക്കത്തി കൊണ്ട് വെട്ടി; പ്രതിക്ക് രണ്ടു വർഷം തടവ്

കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ എത്തിയ ആളെ വാക്കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. കടമ്പള ദുർഗ്ഗ നിവാസിൽ രാമകൃഷ്ണ (66) നാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. കുട്ടികളുടെ ഫുട്ബോൾ പ്രതി എടുത്തു വെച്ചതിനെ ചോദിക്കാനെത്തിയ […]
Read more

കാസർകോട് പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ

കാസർകോട്: ബെളളൂർ പാളപ്പാടിയിൽ 24 വയസ്സുകാരി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷമായിരുന്ന സെറീനയ്ക്ക് കുട്ടികളില്ലാത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു. സംഭവത്തിന് മുമ്പും പ്രശ്നങ്ങൾ ഉണ്ടെന്ന വിവരം യുവതി പറഞ്ഞിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആതൂർ പൊലീസിൽ പരാതി നൽകി. […]
Read more

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം; ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരിച്ച് ജെഡിഎസ് നേതാവ്

കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെട്ട വിവാദ ചാർട്ടേഡ് വിമാന യാത്രയെ കുറിച്ച് ജെഡിഎസ് നേതാവ് മൊഹിയുദ്ദീൻ ബാവ പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രീയ ചർച്ച നടന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവയെ തന്റെ വീട്ടിൽ നിന്നാണ് വി ഡി സതീശൻ കണ്ടതെന്നും അത് യാദൃശ്ചികമായിരുന്നെന്നും ബാവ പറഞ്ഞു. കൂടിക്കാഴ്ചയിൽ അദാനി വിഷയമോ മറ്റ് രാഷ്ട്രീയ കാര്യങ്ങളോ ചർച്ചയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർട്ടേഡ് വിമാന യാത്രയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, മാധ്യമങ്ങളാണ് അനാവശ്യ […]
Read more

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; തല്ലിയെന്ന് സമ്മതിച്ച് ഭ‍ർത്താവ്

കാസർകോട്: വിവാഹ വാർഷിക തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടുപ്രകാരം, മുഖത്തും കൈകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ നഖക്കുരുക്കുകളുടെയും അടയാളങ്ങളുമുണ്ട്. ഇവ പുതിയ പരിക്കുകളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവദിവസം ഭാര്യയെ മർദിച്ചതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ […]
Read more

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗം ഒഴിവാക്കണം; ജില്ലാ വിദ്യാഭ്യാസ ഓഫീസർ

കാസര്‍കോട്: ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ. കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ ഇല്ലാത്തപക്ഷം ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല. അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലായെന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടപെടുന്നില്ലെയെന്നും പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും […]
Read more
Advertisement
WhiteswanTV Footer