കാസർകോട്: കാസർകോട് കളക്ടറേറ്റിൽ ഓഫീസിൽവെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച് അവശനിലയിൽ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




