കാസർകോട്: ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌നേഹ മെർലിൻ അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിലെത്തിയ സ്‌നേഹ, ഒരു വർഷത്തോളം വീട്ടിൽ താമസിച്ചിരുന്ന കാലയളവിൽ പലതവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. അമ്മ വീട്ടിലുള്ള സമയത്തും പീഡനം നടന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.
കണ്ണൂരിലെ ജയിലിൽ വച്ചാണ് സ്‌നേഹയും പെൺകുട്ടിയുടെ മാതാവും പരിചയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ലഹരിവിൽപ്പന കേസിൽ പെൺകുട്ടിയുടെ മാതാവ് ജയിലിലായിരുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. മറ്റൊരു പോക്സോ കേസിൽ സ്‌നേഹയും അന്ന് ജയിലിലായിരുന്നു.
അതേസമയം, ഇതേ 16കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവ് നിലവിൽ പോക്സോ കേസിൽ ജയിലിലാണ്. പീഡനവിവരം അറിഞ്ഞിട്ടും പുറത്തറിയിച്ചില്ലെന്ന ആരോപണത്തിൽ പെൺകുട്ടിയുടെ മാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കേസിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പിതാവിന് പുറമെ സ്‌നേഹ മെർലിനും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.




