Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘RSS GO BACK’; വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന വന്ദേമാതരം സെമിനാറിനിടെ വിദ്യാർഥി പ്രതിഷേധം. അധ്യാപകൻ ശ്രീകുമാർ സെമിനാർ പ്രസന്റേഷൻ നടത്തുന്നതിനിടെ ഒരു സംഘം വിദ്യാർഥികൾ ഹാളിലേക്ക് കടന്നെത്തി പ്രതിഷേധിക്കുകയായിരുന്നു.

വിദ്യാർഥികൾ ‘ആർഎസ്എസ് ഗോ ബാക്ക്’, ‘ആസാദി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. കൂക്കിവിളിക്കുകയും ഷൂ ഉയർത്തിക്കാണിക്കുകയും ചെയ്തതോടെ സെമിനാർ പ്രസന്റേഷൻ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് സെമിനാറിന് പിന്തുണയുമായി എബിവിപി പ്രവർത്തകരും രംഗത്തെത്തി. ‘വന്ദേമാതരം’ മുദ്രാവാക്യം മുഴക്കിയാണ് എബിവിപി പിന്തുണ അറിയിച്ചത്.

ഇന്നത്തെ സെമിനാറിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മുഖ്യാതിഥി. കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കെതിരെ ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിഷേധം ആസൂത്രിതമാണെന്നും വന്ദേമാതരത്തിനെതിരായ നീക്കമാണ് നടന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രതിഷേധിച്ച വിദ്യാർഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്എഫ്ഐ, എൻഎസ്‌യുഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ആരോപിച്ചു. ആർഎസ്എസ് നേതാവിനെ സെമിനാറിൽ പങ്കെടുപ്പിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും സംഘടനകൾ വ്യക്തമാക്കി. സർവകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥി സംഘടനകൾ അറിയിച്ചു.

രണ്ട് ദിവസമായി കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ സംഘടിപ്പിച്ചുവരികയാണ്. ഇന്നലെ നടന്ന സെഷനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ പങ്കെടുപ്പിച്ചതിനെതിരെ എസ്എഫ്ഐ, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

എബിവിപി, ആർഎസ്എസ് നേതാക്കൾക്ക് മാത്രമായി സെമിനാർ സംഘടിപ്പിക്കുന്നുവെന്നും സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കമാണിതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം, വന്ദേമാതരവുമായി ബന്ധപ്പെട്ട അക്കാദമിക് പരിപാടിയെന്ന നിലയിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix