Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StudentProtest

കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി പിണറായി വിജയൻ സമര പന്തലിൽ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ന് രാവിലെ 9.45ഓടെയാണ് അദ്ദേഹം കാലടിയിലെ സമരപ്പന്തലിലെത്തിയത്. നാടാകെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കൊപ്പമാണെന്ന് പിണറായി വിജയൻ പറഞ്ഞു. എസ്എഫ്‌ഐയോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണ് സർവകലാശാലയിലെ സംഭവവികാസങ്ങൾ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസുകാർ നുണകൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും വൈദഗ്ധ്യം നേടിയവരാണെന്നും വൈസ് ചാൻസലർ സി. സിസ തോമസ് അവരുടെ ഇഷ്ടതോഴിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് […]
Read more

മാപ്പെഴുതി നല്‍കിയേ തീരൂ; മറുപടി സത്യവാങ്മൂലവുമായി കാലടി സര്‍വകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി ന്യായീകരിച്ച് സർവകലാശാല ഹൈക്കോടതിയിൽ. വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന നിലപാട് സർവകലാശാല വീണ്ടും ആവർത്തിച്ചു. വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള എതിർ സത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്. 16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയതായാണ് സർവകലാശാലയുടെ പ്രധാന വാദം. പ്രതിഷേധത്തിനിടെ വിദ്യാർഥികൾ വൈസ് ചാൻസലറെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും സിന്‍ഡിക്കറ്റ് യോഗം തടസ്സപ്പെടുത്തിയെന്നും സർവകലാശാല ആരോപിച്ചു. […]
Read more

‘മാപ്പെഴുതാന്‍ സവര്‍ക്കറല്ല’; കാലടിയില്‍ എത്തി പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വൈസ് ചാൻസലർ ആവശ്യപ്പെട്ടതുകൊണ്ട് മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സമരം എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് പകരം അവർ എങ്ങനെയാണ് സമരം ചെയ്തതെന്ന് മാത്രം ചർച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും പ്രകാശ് രാജ് വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് മന്ത്രിയുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാർഥികൾക്കൊപ്പം […]
Read more

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹർജി നാളെ സുപ്രീം കോടതിയിൽ; അടിയന്തരവാദം അം​ഗീകരിച്ചില്ല

ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്. സർവകലാശാലയിലെ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽനിന്നും തിരിച്ചടി നേരിട്ടിരുന്നു. പരീക്ഷ എഴുതാൻ […]
Read more

വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം നൽകും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ

കോഴിക്കോട്: വിദ്യാർഥികൾ പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം ഒരുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നത് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടാണെന്നും ഇതിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മന്ത്രിയുടെ പ്രതികരണം. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി […]
Read more

മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. പ്രിൻസിപ്പലിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. അതേസമയം, പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും […]
Read more

കാലടി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം; ഹൈക്കോടതി അനുമതിയുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്ന് വിദ്യാർഥികൾ

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നുനൽകാത്തതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്. നവംബർ നാലിനാണ് പരീക്ഷ നടക്കുന്നത്. നേരത്തെ പരീക്ഷാ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് അടച്ചിരുന്നു. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിദ്യാർഥികൾക്ക് ലഭിച്ചത് ഇന്നലെയാണ്. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകരായ 10 വിദ്യാർഥിനികൾക്കാണ് പരീക്ഷ എഴുതാനുള്ളത്. സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് […]
Read more

മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ വിദ്യാർഥി പ്രതിഷേധം; വേദിയിൽ മന്ത്രിയെ വളഞ്ഞു

കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരുദദാന ചടങ്ങിനിടെ മന്ത്രിയെ വേദിയിൽ വളഞ്ഞതോടെ പരിപാടി നിർത്തി മന്ത്രി മടങ്ങി. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വിദ്യാർഥികൾ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. തുടർന്ന് മന്ത്രിയെ വളഞ്ഞ് പ്രതിഷേധം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പരിപാടി അവസാനിപ്പിച്ച് മന്ത്രി വേദി വിട്ടു. […]
Read more

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം; അഞ്ച് പേർക്ക് സസ്പെൻഷൻ

കാസർകോട്: വന്ദേമാതരം സെമിനാറിനിടെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ കാസർകോട് കേന്ദ്ര സർവകലാശാല അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് സംഘടനകളുടെ ഭാരവാഹികൾക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുകയാണെന്നും വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്നും വിവിധ സംഘടനകൾ ആരോപിച്ചു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്ര സർവകലാശാലയിൽ രണ്ട് ദിവസമായി […]
Read more

വന്ദേമാതരം പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പരാമർശം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സെമിനാറിൽ ആർഎസ്എസ് ബന്ധമുള്ളവരെ പങ്കെടുപ്പിക്കുന്നതിനെതിരെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആർഎസ്എസ് ദേശീയ കൺവീനർ ജെ. നന്ദകുമാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix