Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. പ്രിൻസിപ്പലിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു.

അതേസമയം, പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ.

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. എന്നാൽ പ്രിൻസിപ്പലിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. അതേസമയം, പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. കുട്ടികൾ ഉന്നയിച്ച മദ്യപാന ആരോപണത്തിൽ വിശദീകരണം നൽകാനാണ് വാർത്താസമ്മേളനം.

വിവാദത്തെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix