Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; എ.ക്യു.ഐ 349

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക (എ.ക്യു.ഐ) 349 ആയി ഉയർന്നു. ഇതോടെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലെത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വായുനിലവാരം ‘മോശം’ വിഭാഗത്തിൽ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര വായുനിലവാര മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ബുധനാഴ്ചയോടെ മലിനീകരണ തോത് ‘അതീവ മോശം’ വിഭാഗത്തിലേക്ക് ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. തുടർന്നുള്ള ആറുദിവസങ്ങളിലും വായുനിലവാരം മോശം, അതീവ മോശം വിഭാഗങ്ങൾക്കിടയിൽ തുടരാനാണ് സാധ്യത.

വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതും അന്തരീക്ഷ താപനില കുറയുന്നതുമാണ് മലിനീകരണം വർധിക്കാൻ പ്രധാന കാരണങ്ങൾ. ശനിയാഴ്ച 5.33 ശതമാനമായിരുന്ന വൈക്കോൽ കത്തിക്കലിൽ നിന്നുള്ള മലിനീകരണ സംഭാവന ഞായറാഴ്ച 18.57 ശതമാനമായി ഉയർന്നു. കാറ്റിന്റെ വേഗം കുറയുന്നതും മൂടൽമഞ്ഞും മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്നുണ്ട്. ഞായറാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസായിരുന്നു. കാലാവസ്ഥാ ശരാശരിയേക്കാൾ 1.9 ഡിഗ്രി കുറവാണിത്.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഡൽഹിയിൽ പ്രത്യേക കർമപദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബി.എസ്-VI നിലവാരത്തിൽ താഴെയുള്ള ഡൽഹിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർ നേരിട്ടെത്തിയും ബാക്കിയുള്ളവർ വീട്ടിലിരുന്നും ജോലി ചെയ്യണമെന്നാണ് നിർദേശം. എന്നാൽ അവശ്യസേവനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix