Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നാണ് കോടതി ചോദിച്ചത്.

“ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം.

തച്ചങ്കരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ആശുപത്രിയിൽ കഴിഞ്ഞ മുഴുവൻ കാലയളവിലെയും ചികിത്സാ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കണം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ടോമിൻ ജെ. തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ന് പുറപ്പെടുവിച്ച വിധിയിൽ നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

തുടർന്ന് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും തച്ചങ്കരിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ വിചാരണക്കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix