Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StudentProtest

എസ്‌എഫ്‌ഐ മാർച്ചിലെ ലാത്തിച്ചാർജ്; പ്രവർത്തകരുടെ ആക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്‌എഫ്‌ഐ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് പ്രവർത്തകരുടെ ആക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്. കൺട്രോൾ റൂം എസിപിയുടെ കഴുത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുത്തിപ്പിടിച്ചതാണ് ലാത്തിച്ചാർജിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. ലാത്തിച്ചാർജിനിടെ വനിതാ പ്രവർത്തകയുടെ മുഖത്ത് പരിക്കേറ്റ സംഭവത്തിലും പൊലീസ് വിശദീകരണം നൽകിയിട്ടുണ്ട്. പൊലീസ് ഷീൽഡ് കൊണ്ടാണ് മുഖത്ത് മുറിവേറ്റതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകരുടെ […]
Read more

രണ്ടാംഘട്ട ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിജെപിക്ക് നൽകിയ ഉറപ്പുകളിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി പാർട്ടി വ്യക്തമാക്കിയത്. സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. […]
Read more

പ്രതിഷേധങ്ങളിൽ AK-47 ഉപയോഗിക്കരുത്; ബിഹാർ പൊലീസിന് പുതിയ നിർദേശം

പാറ്റ്‌ന: എകെ 47 ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിഹാര്‍ പൊലീസ്. പ്രതിഷേധങ്ങളും ജനക്കൂട്ട നിയന്ത്രണ നടപടികളും കൈകാര്യം ചെയ്യുന്നതിനിടെ എകെ-47 ഉൾപ്പെടെയുള്ള അതിശക്തമായ ആയുധങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എകെ-47, INSAS റൈഫിൾ, സെൽഫ് ലോഡിങ് റൈഫിൾ തുടങ്ങിയ ആയുധങ്ങൾ സാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കരുതെന്നാണ് പുതിയ പൊലീസ് നിർദേശം. അതീവ ഗുരുതരമായ സാഹചര്യങ്ങളിലും പൊലീസുകാരുടെ ജീവന് നേരിട്ട് ഭീഷണിയുള്ള ഘട്ടങ്ങളിലും മാത്രമേ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാവൂ എന്നും അഡ്വൈസറിയിൽ വ്യക്തമാക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മറ്റ് മാർഗങ്ങൾ […]
Read more

വിജയ് നിലപാട് അറിയിക്കണം; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

ചെന്നൈ: തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിൽ ചീഫ് സെക്രട്ടറി സായികുമാറിനെതിരെ സിപിഎം പ്രതിഷേധത്തിന്. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സിപിഎം അറിയിച്ചു. ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിഷയത്തിൽ ടിവികെ നേതാവ് വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നെന്നും സിപിഎം ആരോപിച്ചു. കോളേജുകളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് ഉണ്ടായതെന്നാണ് […]
Read more

ജന്തർ മന്തർ പ്രതിഷേധം; പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സഞ്ജീവിനൊപ്പമാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് നടപടിക്കെതിരെ പരാതി നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ പരാതി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ ആരംഭിച്ചു. നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും പരാതി നൽകാൻ […]
Read more

ഐഷി ഘോഷിനെ പങ്കെടുപ്പിച്ച പരിപാടി; കാലിക്കറ്റ് SFI യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി

മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത പരിപാടി കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി വൈസ് ചാൻസലർ പി. രവീന്ദ്രൻ പുറത്താക്കിയതെന്നാണ് ആരോപണം. വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ വൈസ് ചാൻസലർമാർ സ്വകാര്യ സ്വത്തുപോലെയാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാർ അനുകൂല നിലപാട് സർക്കാരും […]
Read more

ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം ഉണ്ടായില്ലന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 30,000 പേർ ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ […]
Read more

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹന്‍ദാസ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചു. ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും പിന്നീട് കുറ്റം സമ്മതിച്ചതായുമാണ് റിപ്പോർട്ടിലെ പരാമർശം. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. ടി.ജി. മോഹൻദാസിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ തെളിവുകൾ ശേഖരിക്കുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് ശേഖരണത്തിന് […]
Read more

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥികളുടെ നിയമസഭാ മാർച്ച്

റാഞ്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡിൽ ആയിരക്കണക്കിന് വിദ്യാർഥികൾ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരം ആരംഭിച്ച് പത്താം ദിവസമാണ് മാർച്ച് നടത്തിയത്. ദേശീയപതാകകളും പൂക്കളും കൈയിലേന്തിയാണ് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തത്. സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; RSS നേതാവ് ടിജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന കേസിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ടിജി മോഹൻദാസിനെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് പൊലീസ് നടപടി. ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള ടിജി മോഹൻദാസിന്റെ പരാമർശമാണ് കേസിന് ആധാരം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix