Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതും ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയതുമാണ് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

എസ്എഫ്ഐ, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സെമിനാറിനെതിരെ രംഗത്തെത്തി. ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാണ് സംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു.

ഒക്ടോബർ 6, 7 തീയതികളിലാണ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറാണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ.

സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും. സെമിനാറിന്റെ സംഘാടനവും പങ്കെടുക്കുന്നവരുടെ പട്ടികയും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix