Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പ്’; വീണ്ടും വിവാദ പരാമർശവുമായി ഇലോൺ മസ്‍ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: ഇൻസ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി ടെക് വ്യവസായി ഇലോൺ മസ്‌ക്. ഇൻസ്റ്റഗ്രാം അടിസ്ഥാനപരമായി പെൺകുട്ടികൾക്കുള്ള ആപ്പാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിന് മറുപടിയായാണ് മസ്‌ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇൻസ്റ്റഗ്രാം സ്ത്രീകൾ കേന്ദ്രീകരിച്ച സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമാണെന്ന തരത്തിലുള്ള പരാമർശം മസ്‌ക് നേരത്തെയും നടത്തിയിട്ടുണ്ട്. ഈ വർഷം മേയിലും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള മസ്‌കിന്റെ നിലപാട് അന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്സ്. ഇൻസ്റ്റഗ്രാമിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് പിന്നിൽ ഉപയോക്താക്കളെ എക്സിലേക്ക് ആകർഷിക്കാനുള്ള താൽപര്യമുണ്ടാകാമെന്നാണ് ചിലരുടെ വിലയിരുത്തൽ. അതേസമയം, എക്സിൽ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴിയൊരുക്കുന്നതിനായുള്ള മസ്‌കിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അഭിപ്രായമുണ്ട്.

എന്നാൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാം സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമല്ല. 2025 ഒക്ടോബറിലെ സ്റ്റാറ്റിസ്റ്റ കണക്കുകൾ പ്രകാരം ആഗോള ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ 50.6 ശതമാനം പുരുഷന്മാരും 49.4 ശതമാനം സ്ത്രീകളുമാണ്. അമേരിക്കയിൽ സ്ത്രീ ഉപയോക്താക്കളുടെ വിഹിതം 55.2 ശതമാനവും പുരുഷന്മാരുടേത് 44.8 ശതമാനവുമാണ്.

ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള മസ്‌കിന്റെ പുതിയ പരാമർശം എക്സിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗവും ഉപയോക്തൃ ഘടനയും സംബന്ധിച്ച ചർച്ചകൾക്കും മസ്‌കിന്റെ പ്രതികരണം തുടക്കമിട്ടിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix