‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പ്’; വീണ്ടും വിവാദ പരാമർശവുമായി ഇലോൺ മസ്‍ക്
ന്യൂയോർക്ക്: ഇൻസ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി ടെക് വ്യവസായി ഇലോൺ മസ്‌ക്. ഇൻസ്റ്റഗ്രാം അടിസ്ഥാനപരമായി പെൺകുട്ടികൾക്കുള്ള ആപ്പാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിന് മറുപടിയായാണ് മസ്‌ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം സ്ത്രീകൾ കേന്ദ്രീകരിച്ച സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമാണെന്ന തരത്തിലുള്ള പരാമർശം മസ്‌ക് നേരത്തെയും നടത്തിയിട്ടുണ്ട്. ഈ വർഷം മേയിലും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള മസ്‌കിന്റെ നിലപാട് അന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്സ്. ഇൻസ്റ്റഗ്രാമിനെതിരെ ഇത്തരം […]
Read more