Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്റർസിറ്റി ഉൾപ്പെടെ സർവീസുകളിൽ നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ വൈകിയോടുകയും ചെയ്യും.

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഭാഗികമായി റദ്ദാക്കി

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ഒക്ടോബർ 3, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 1 തീയതികളിൽ ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.

വൈകിയോടുന്ന ട്രെയിനുകൾ

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒക്ടോബർ 3, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 1 തീയതികളിൽ ഏകദേശം ഒരു മണിക്കൂർ വൈകിയോടും.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) നവംബർ 4ന് ഏകദേശം 30 മിനിറ്റ് വൈകും.

തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22633) ഒക്ടോബർ 21ന് ഏകദേശം 30 മിനിറ്റ് വൈകിയോടും.

പാലക്കാട്-തിരുച്ചിറപ്പള്ളി സർവീസിലും നിയന്ത്രണം

സേലം ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില ട്രെയിൻ സർവീസുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് (16844) ഒക്ടോബർ 24, 27, 29, 31, നവംബർ 3 തീയതികളിൽ ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ കൊടുമുടിയിൽ സർവീസ് അവസാനിപ്പിക്കും. അറ്റകുറ്റപ്പണികൾക്ക് ശേഷം കൊടുമുടിയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് റിസർവ് ചെയ്യാത്ത പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.

ഷൊർണൂർ-കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ (56604) ഒക്ടോബർ 5, 6, 10, 11, 13, 17 തീയതികളിൽ ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ പോത്തന്നൂരിൽ സർവീസ് അവസാനിപ്പിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix