Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത (59)യ്ക്ക് നേരെ വെടിയുതിർത്തത്.

വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിർത്തി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ഷിംജിത്ത് കൈവശമുണ്ടായിരുന്ന എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു.

ഷിംജിത്ത് വീടിന് മുന്നിലും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്നും വൃത്തിഹീനമായ രീതിയിൽ കുതിരലായം കെട്ടി രണ്ട് കുതിരകളെ വളർത്തുന്നതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് വിവരം. ഈ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഷിംജിത്ത് മറ്റ് അയൽവാസികളുമായി നിരന്തരം തർക്കത്തിലേർപ്പെടാറുണ്ടെന്നും പരാതിയുണ്ട്.

ഷിംജിത്തിന് എയർപിസ്റ്റൾ എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix