Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കേരളത്തിൽ യുഡിഎഫ്-ബിജെപി ടീം ഭരണം’; രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ജനക്ഷേമത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഭരണത്തിന് പകരം ‘യുഡിഎഫ്-ബിജെപി ടീം’ ആണ് ഭരണം നടത്തുന്നതെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. അടൂർ പ്രകാശ് പറഞ്ഞത് ശരിയാണെന്നും നിലവിൽ യുഡിഎഫ് ടീം തന്നെയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ആശുപത്രികളിൽ രോഗികൾക്ക് ചികിത്സയ്ക്കാവശ്യമായ പഞ്ഞിപോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും എന്നിട്ടും മന്ത്രിയുടെ പ്രസ്താവനകൾക്ക് കുറവില്ലെന്നും ജയരാജൻ വിമർശിച്ചു. കായികമേളയ്ക്കിടെ അപകടമുണ്ടായപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കായികമന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമമെന്നും ജയരാജൻ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമല്ല സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് നടപടികളെയും ജയരാജൻ രൂക്ഷമായി വിമർശിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണി മുഴക്കിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു വിമർശനം. എസ്‌ഐ ഗോകുലിനെതിരെ ഗുരുതര ആരോപണങ്ങളും ജയരാജൻ ഉന്നയിച്ചു. കോൺഗ്രസുകാരോ ബിജെപിക്കാരോ കുറ്റം ചെയ്താൽ കേസെടുക്കാതെ സിപിഎം പ്രവർത്തകർക്കെതിരെ മാത്രം കേസെടുക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയമായി അണികളെ ഭയപ്പെടുത്തി ഒപ്പം നിർത്താനുള്ള മർദനവും ക്രൂരതയുമാണ് സർക്കാർ നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു. പൊലീസ് നടപടി തുടർന്നാൽ ജനങ്ങൾക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നും എസ്‌ഐ ഗോകുലിനെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പി. നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിലും ജയരാജൻ നിലപാട് വ്യക്തമാക്കി. ഒരു ജില്ലയ്ക്കെതിരെയും സിപിഎമ്മിന് നിലപാടില്ലെന്നും ഒരു ജില്ലയെയും അപമാനിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തെയും അപമാനിക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും ജയരാജൻ വ്യക്തമാക്കി.

അതേസമയം, മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയുമായി ഒരേസമയം സഹകരിക്കുകയും ബിജെപിയുമായി ധാരണയുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ജയരാജൻ ആരോപിച്ചു. ലീഗ് മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപി അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയതയ്‌ക്കെതിരെ സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഉണ്ടാകരുതെന്നും ജയരാജൻ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix