Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സിംഗീതം ശ്രീനിവാസ റാവു ജനിച്ചത്. 1972ൽ തെലുങ്ക് സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. ആദിത്യ 369, ഭൈരവദ്വീപം, പുഷ്പക വിമാനം, ധിക്കാര പാർവതി, മയൂരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.

വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയ്ക്ക് പുതിയ ദിശ നൽകിയ സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. കമൽഹാസൻ, രാജ്കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലും കന്നഡയിലുമായി രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കർണാടക സർക്കാരുകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 94-ാം വയസിലും സിനിമയിൽ സജീവമായിരുന്ന അദ്ദേഹം അവസാന കാലത്തും സംവിധാന രംഗത്ത് പ്രവർത്തിച്ച് ശ്രദ്ധ നേടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix