Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VandeMataram

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം; അഞ്ച് പേർക്ക് സസ്പെൻഷൻ

കാസർകോട്: വന്ദേമാതരം സെമിനാറിനിടെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ കാസർകോട് കേന്ദ്ര സർവകലാശാല അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് സംഘടനകളുടെ ഭാരവാഹികൾക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുകയാണെന്നും വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്നും വിവിധ സംഘടനകൾ ആരോപിച്ചു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്ര സർവകലാശാലയിൽ രണ്ട് ദിവസമായി […]
Read more

‘RSS GO BACK’; വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന വന്ദേമാതരം സെമിനാറിനിടെ വിദ്യാർഥി പ്രതിഷേധം. അധ്യാപകൻ ശ്രീകുമാർ സെമിനാർ പ്രസന്റേഷൻ നടത്തുന്നതിനിടെ ഒരു സംഘം വിദ്യാർഥികൾ ഹാളിലേക്ക് കടന്നെത്തി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർഥികൾ ‘ആർഎസ്എസ് ഗോ ബാക്ക്’, ‘ആസാദി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. കൂക്കിവിളിക്കുകയും ഷൂ ഉയർത്തിക്കാണിക്കുകയും ചെയ്തതോടെ സെമിനാർ പ്രസന്റേഷൻ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് സെമിനാറിന് പിന്തുണയുമായി എബിവിപി പ്രവർത്തകരും രംഗത്തെത്തി. ‘വന്ദേമാതരം’ മുദ്രാവാക്യം മുഴക്കിയാണ് എബിവിപി പിന്തുണ അറിയിച്ചത്. ഇന്നത്തെ സെമിനാറിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മുഖ്യാതിഥി. കഴിഞ്ഞ […]
Read more

കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതും ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയതുമാണ് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. എസ്എഫ്ഐ, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സെമിനാറിനെതിരെ രംഗത്തെത്തി. ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാണ് സംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു. ഒക്ടോബർ 6, 7 തീയതികളിലാണ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ […]
Read more

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശം; പ്രതികരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ ഹാജരായി. വന്ദേമാതരം ദേശീയഗാനത്തിന് തുല്യമായ ദേശീയ പ്രാധാന്യമുള്ള ഗാനമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പൗരന്മാരുടെ […]
Read more

വന്ദേമാതരം വിവാദം; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കർണാടകത്തിൽ തുടരുന്നതിനിടെ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയോടും പ്രതിപക്ഷ നേതാവ് ആർ. അശോകയോടുമാണ് വെല്ലുവിളി. പേപ്പറോ ടെലിപ്രോംപ്റ്ററോ നോക്കാതെ വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും പൊതുവേദിയിൽ ആലപിക്കണമെന്നാണ് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടത്. ഇത് ചെയ്യാൻ കഴിഞ്ഞാൽ താൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കർണാടക സർക്കാരിന്റെ തീരുമാനത്തെ […]
Read more

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ചൊല്ലുന്നതിനെച്ചൊല്ലി ബഹളം; കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയത്ത് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി നിന്നു. തുടർന്ന് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. എന്നാൽ നഗരസഭ ചെയർമാൻ പി. സ്മിതേഷ് പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയില്ല. ഇതോടെ യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ബിജെപി, […]
Read more

ദേശീയ കായിക ദിനാഘോഷം: ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു

തിരുവനന്തപുരം: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വന്ദേമാതരം ആലപിച്ചത്. മന്ത്രിമാരായ റോജി എം. ജോണും ഒ. ജെ. ജനീഷും ചടങ്ങിൽ വേദിയിലുണ്ടായിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണർ പങ്കെടുക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണമായും […]
Read more

പാലക്കാട് നഗരസഭയിൽ വന്ദേമാതരം വിവാദം; ആലാപനം ബഹിഷ്കരിച്ച് യു.ഡി.എഫ്

പാലക്കാട്: പാലക്കാട് നഗരസഭയിലെ പ്രത്യേക കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിന്നു. യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷമാണ് യു.ഡി.എഫ് അംഗങ്ങൾ വന്ദേമാതരം ആലാപനത്തിൽ പങ്കെടുക്കാതെ ഹാളിൽ നിന്ന് പുറത്തുപോയത്. സാധാരണയായി നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ പ്രത്യേക കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം പൂർണമായും ആലപിച്ച ശേഷമാണ് യോഗനടപടികളിലേക്ക് കടന്നത്. അതേസമയം, എൽ.ഡി.എഫ് കൗൺസിലർമാർ ആദ്യ ചരണം ആലപിച്ചതിന് പിന്നാലെ […]
Read more

വന്ദേമാതരം പാടിയത് കേരളത്തില്‍ നിന്ന് അയച്ച ഗായക സംഘം ആണോ; പരിഹസിച്ച് ചിന്താ ജെറോം

തിരുവനന്തപുരം: വന്ദേമാതരം പൂർണമായും ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫിനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് നിർബന്ധിത പ്രോട്ടോക്കോൾ അല്ലെന്നും വിവേചനബുദ്ധിയോടെ വിഷയത്തെ സമീപിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും ചിന്ത പറഞ്ഞു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ച ഗായകസംഘം കേരളത്തിൽനിന്ന് അയച്ചതാണോ എന്നായിരുന്നു ചിന്തയുടെ പരിഹാസം. വി.ഡി. സതീശൻ ആർ.എസ്.എസിന് വിധേയപ്പെട്ടുവെന്നും അവർ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണെന്നും വന്ദേമാതരം ആലാപനം കീഴ്വഴക്കമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ചിന്ത കുറ്റപ്പെടുത്തി. വിഷയത്തിൽ […]
Read more

‘പാട്ടും പാടും, ദണ്ഡയും ചുഴറ്റും’; വന്ദേമാതരം വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച നടപടിയെ വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്നാണ് വിമർശനം. ‘പ്രോട്ടോക്കോൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ സർക്കാർ പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും’ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. സംഭവത്തിൽ വിമർശനവുമായി അഡ്വ. വി. ജോയ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix