Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശം; പ്രതികരണം തേടി സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ ഹാജരായി.

വന്ദേമാതരം ദേശീയഗാനത്തിന് തുല്യമായ ദേശീയ പ്രാധാന്യമുള്ള ഗാനമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പൗരന്മാരുടെ മൗലിക അവകാശങ്ങൾ സംബന്ധിച്ച് ഉയരുന്ന നിയമപ്രശ്നങ്ങൾ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

വന്ദേമാതരം മുഴുവൻ പാടാൻ നിർബന്ധിക്കുന്നത് മതേതരത്വവുമായി ബന്ധപ്പെട്ട ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം. വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2026 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വന്ദേമാതരത്തിന്റെ മുഴുവൻ ആറ് ഭാഗങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ദേശീയഗാനത്തിന് മുമ്പായി വന്ദേമാതരം ആലപിക്കണമെന്നും ഔദ്യോഗിക പതിപ്പ് ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശത്തിലുണ്ട്.

സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിവിധ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നതിനുള്ള നിർദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ട്. പാട്ടിന്റെ അവസാന ഭാഗങ്ങളിലെ മതപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിലർ പൂർണരൂപം ആലപിക്കുന്നതിനെതിരെ എതിർപ്പ് ഉയർത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix