Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ കായിക ദിനാഘോഷം: ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വന്ദേമാതരം ആലപിച്ചത്. മന്ത്രിമാരായ റോജി എം. ജോണും ഒ. ജെ. ജനീഷും ചടങ്ങിൽ വേദിയിലുണ്ടായിരുന്നു.

കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണർ പങ്കെടുക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണമായും ആലപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം ആലപിച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം.

സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂർണമായും ആലപിച്ചിരുന്നു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ അനുസരിച്ചാണ് വന്ദേമാതരം ആലപിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ നിലവിലുണ്ടെന്നും അതിൽ സംസ്ഥാനത്തിന് ഇടപെടാൻ സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer