Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: keralauniversity

ദേശീയ കായിക ദിനാഘോഷം: ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു

തിരുവനന്തപുരം: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വന്ദേമാതരം ആലപിച്ചത്. മന്ത്രിമാരായ റോജി എം. ജോണും ഒ. ജെ. ജനീഷും ചടങ്ങിൽ വേദിയിലുണ്ടായിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണർ പങ്കെടുക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണമായും […]
Read more

ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്: പാറ്റ പരാമർശത്തെ ന്യായീകരിച്ച് വി സി മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സമരം നടത്തുന്ന വിദ്യാർഥികളെ ‘പാറ്റകൾ’ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ യുവാക്കളെ ബോധപൂർവം ‘പാറ്റകൾ’ ആക്കുകയാണെന്ന് മോഹനൻ കുന്നുമ്മൽ ആരോപിച്ചു. കുട്ടികളോട് ‘പാറ്റ ആണോ’ എന്ന് ചോദിച്ചത് അവർക്ക് കാര്യം മനസ്സിലാകാത്തതിനാലാണ്. അതുകൊണ്ടാണ് അവർ നിശബ്ദരായതെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്ന തന്റെ പരാമർശവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. […]
Read more

ഓണക്കാലത്ത് വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ; ‘വിസി മോഹനൻ കുന്നുമ്മലിന് പൊട്ടുതൊടൽ’

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ. വിസിക്ക് പൊട്ടുതൊടൽ മത്സരം സംഘടിപ്പിച്ചാണ് വിദ്യാർഥി സംഘടന പ്രതിഷേധിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷ വിമർശനമാണ് സഞ്ജീവ് ഉന്നയിച്ചത്. ആർഎസ്എസിന് അനുകൂലമായി വിസി നിലപാട് സ്വീകരിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും അതിന് പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥി സമരങ്ങളെ അപമാനിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. കാലടി സർവകലാശാലയിലെ […]
Read more

വിവാദ പ്രസംഗത്തിൽ വിസിക്കെതിരെ എസ്എഫ്ഐ മാർച്ച് നടക്കും

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിവാദ പ്രസംഗത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന്. നാളെ കേരള സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. ആർഎസ്എസ് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിസിയുടെ വിവാദ പരാമർശം.“അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമർശം. അമ്മ ആരാണെന്ന് അറിയുന്നവർ വന്ദേമാതരം എന്ന് തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. വിസിയുടെ പദവിക്ക് ചേരാത്ത തരത്തിലുള്ള പരാമർശമാണ് ഉണ്ടായതെന്നാണ് വിമർശനം. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച […]
Read more

ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിലാണ് വിസി മുഖ്യപ്രഭാഷകനായി പങ്കെടുത്തത്. വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. ലോകത്തിലെ 60 ശതമാനം മരുന്നുകളും ഇന്ത്യയാണ് നിർമിക്കുന്നതെന്ന് പ്രസംഗത്തിൽ മോഹനൻ കുന്നുമ്മൽ പറഞ്ഞു. വിദേശരാജ്യങ്ങൾക്കും മരുന്നിനായി ഇന്ത്യയെ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടും അദ്ദേഹം സംസാരിച്ചു. കുട്ടികൾക്ക് […]
Read more

കേരള സര്‍വകലാശാല ചോദ്യപേപ്പര്‍ പിഴവ്; റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി

തിരുവനന്തപുരം: കേരള സർവകലാശാലയുടെ എം.എ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ് കണ്ടെത്തി. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനാണെന്നാണ് ലഭിക്കുന്ന വിവരം. വകുപ്പ് മേധാവിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ […]
Read more

കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്; രണ്ട് വിഷയത്തില്‍ ഒരേ ചോദ്യങ്ങള്‍

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യപേപ്പറിൽ ക്രമക്കേട് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസിൽ ഇന്നലെ നടന്ന എം.എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിന്റെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളിലാണ് പിഴവ് കണ്ടെത്തിയത്. മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ച് ഉൾപ്പെടുത്തിയതായും, നാല് ചോദ്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ് […]
Read more

കേരള സര്‍വകലാശാല: രജിസ്ട്രാറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഡോ. മിനി കാപ്പന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രജിസ്ട്രാറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. മറ്റാര്‍ക്കെങ്കിലും ചുമതല കൈമാറുമെന്നാണ്് സൂചന. അതേസമയം സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ അയക്കുന്ന ഫയലുകള്‍ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. ജോയിന്റ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയല്‍ അയക്കാന്‍ ആണ് വീണ്ടും വിസി നിര്‍ദ്ദേശിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗം ഉടന്‍ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം. തിങ്കളാഴ്ച വിസി മോഹനന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer